Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബോസിലെ ഏറ്റവും വലിയ ‘ശശി’ പേളി മാണി!

ഷിയാസ് ‘കോഴി’, പേളി ‘ശശി’!

ഷിയാസ്
, ബുധന്‍, 1 ഓഗസ്റ്റ് 2018 (11:07 IST)
ഓരോ ദിവസവും ബിഗ് ബോസിൽ അരങ്ങേറുന്നത് അപ്രതീക്ഷിതമായ കാര്യങ്ങളാണ്. ബിഗ് ബോസിലെ ഈ ആഴ്ചയിലെ ക്യാപ്റ്റൻ സാബുവാണ്. എന്നാൽ കഴിഞ്ഞ ആഴ്ച ശ്വേത മേനോൻ പുറത്തായപ്പോൾ ബിഗ് ബോസ് ഫാമിലിയിലേക്ക് പുതിയ അംഗമായി എത്തിയത് അഞ്ജലി അമീർ ആണ്.  
 
അഞ്ജലി എത്തിയതിന് പിന്നാലെ തന്നെ പരിപാടിയില്‍ പുരസ്‌കാര വിതരണവും നടന്നു. എല്ലാ ദിവസവും ചെറിയ കാര്യങ്ങൾക്കെങ്കിലും വഴക്കുണ്ടാക്കാറുണ്ടെങ്കിൽ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ പൊതുവെ എല്ലാവരും ശാന്തരായിരുന്നു. വ്യത്യസ്തമായൊരു പുരസ്‌കാരവുമായാണ് ബിഗ് ബോസ് കഴിഞ്ഞ ദിവസമെത്തിയത്.
 
മത്സരാര്‍ത്ഥികളുടെ സ്വഭാവവും നിലപാടുകളുമൊക്കെ കണക്കിലെടുത്ത് മത്സരാർത്ഥികൾക്ക് വട്ടപ്പേരിടുകയായിരുന്നു. 6 വട്ടപ്പേരുകളെഴുതിയ ലിസ്റ്റായിരുന്നു ബിഗ് ബോസ് നല്‍കിയത്. അനുയോജ്യരായ പേര് നല്‍കാനുള്ള അവസരം മത്സരാര്‍ത്ഥികള്‍ക്കായിരുന്നു. അവതാരകയായെത്തിയത് പേളി മാണിയായിരുന്നു.
 
ഇതിൽ ഓരോരുത്തർക്കും ലഭിച്ച വട്ടപ്പേരുകൾ ചിരിയുണർത്തുന്നതായിരുന്നു. വോട്ടുകൾ പ്രകാരം ലഭിച്ച വട്ടപ്പേരുകൾ ഏവർക്കും സന്തോഷമാണ് നൽകിയത്. തട്ടിപ്പിന്റെ ആശാൻ, കാലുവാരൽ, കുറുക്കൻ എന്നീ അവാർഡുകളാണ് സാബുവിന് ലഭിച്ചത്. ആദ്യത്തേത്, മണ്ടൻ. 5 വോട്ടുകളോടെയായിരുന്നു മണ്ടന്‍ എന്ന പുരസ്‌കാരം ലഭിച്ചത്. കോഴി എന്ന വട്ടപ്പേരും ഈ താരത്തിനാണ് ലഭിച്ചത്. 8 പേരായിരുന്നു വോട്ട് ചെയ്തത്. 
 
ഓന്തിന് പോലെ നിറം മാറുന്ന സ്വഭാവക്കാരിയെന്ന ടൈറ്റില്‍ പേളി മാണിക്കായിരുന്നു ലഭിച്ചത്. ശശി പുരസ്‌കാരം പേളിയും സുരേഷും പങ്കിട്ടെടുക്കുകയായിരുന്നു. രസകരമായ മറ്റ് പുരസ്‌കാരങ്ങളും ഇത്തവണ പ്രഖ്യാപിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ദിലീപ്-മഞ്ജു വിഷയത്തില്‍ അവള്‍ മഞ്ജുവിനൊപ്പം നിന്നു, അതോടെ അവളുടെ വീഴ്ചയും തുടങ്ങി’