Webdunia - Bharat's app for daily news and videos

Install App

ആദ്യ ദിവസം ക്രോണിക് ബാച്ചിലർ, മൂന്നാം നാൾ ഭാര്യയുടെ അബോർഷൻ കഥയുമായി രജിത് കുമാർ; സത്യം തന്നെയാണോയെന്ന് സോഷ്യൽ മീഡിയ

ചിപ്പി പീലിപ്പോസ്
വെള്ളി, 10 ജനുവരി 2020 (13:04 IST)
ബിഗ് ബോസ് രണ്ടാം പതിപ്പിന്റെ മൂന്ന് ദിവസങ്ങൾ കഴിഞ്ഞിരിക്കുകയാണ്. സംഭവബഹുലമായ മൂന്ന് ദിനങ്ങളാണ് കഴിഞ്ഞ് പോയത്. പതിനേഴ് മത്സരാര്‍ഥികളില്‍ ഡോ. രജിത് കുമാര്‍ മാത്രം എല്ലാ കാര്യത്തിനും വ്യത്യസ്തനാവുകയാണ്. ഇദ്ദേഹത്തിന്റെ വാക്കുകളെ പലപ്പോഴും കൂടെയുള്ളവർക്ക് തന്നെ വിശ്വസിക്കാൻ സാധിക്കുന്നില്ല. 
 
പ്രഭാഷകനും അധ്യാപകനുമൊക്കെയായ അദ്ദേഹം വലിയൊരു മേക്കോവറിന് ശേഷമാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. വെളുത്ത താടിയും മുടിയുമെല്ലാം മുറിച്ചിട്ടാണ് അദ്ദേഹമെത്തിയത്. ഷോയ്ക്കിടെ അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. ഭാര്യയുടെ അബോര്‍ഷനെ കുറിച്ചും മരണത്തെ കുറിച്ചുമൊക്കെയായിരുന്നു രജിത് കുമാര്‍ മനസ് തുറന്നത്.
 
ഭാര്യയ്ക്ക് അബോര്‍ഷന്‍ ആയ സമയത്ത് അവളെ അമ്മയെ ഏല്‍പ്പിച്ച് ഭാര്യയുടെ തന്നെ കുടുംബത്തിലെ ഒരു വിവാഹം കൂടാന്‍ പോയ കഥയായിരുന്നു രജിത് പറഞ്ഞത്. വക്ക് പാലിക്കാൻ വേണ്ടിയാണ് ഭാര്യയുടെ അടുത്തിരിക്കാതെ കല്യാണത്തിനു പോയതെന്ന് രജിത് പറഞ്ഞു. ഭാര്യയെ പ്രതിസന്ധിഘട്ടത്തില്‍ ഉപേക്ഷിച്ച് പോയ അദ്ദേഹത്തിന് എതിരെ മത്സരാര്‍ഥികളെല്ലാവരും ഒരുപോലെ തിരിഞ്ഞു. വീണ നായര്‍, ആര്യ, മഞ്ജു എന്നിവരെല്ലാം രൂക്ഷമായി അദ്ദേഹത്തെ വിമര്‍ശിച്ചു.  
 
അതേസമയം അയാള്‍ മെനഞ്ഞ് ഉണ്ടാക്കിയ കഥയാണിതെന്ന സൂചനയും ചിലര്‍ പറയുന്നുണ്ട്. ഇതിനു മത്സരാർത്ഥികൾ തന്നെ ചൂണ്ടിക്കാട്ടുന്നത് ആദ്യ ദിവസം രജിത് തന്നെ പറഞ്ഞ വാക്കുകളാണ്. താന്‍ ക്രോണിക് ബാച്‌ലര്‍ ആണെന്നായിരുന്നു ആദ്യ ദിവസം പരിചയപ്പെടുമ്പോള്‍ രജിത് കുമാര്‍ പറഞ്ഞത്. ക്രോണിക് ബാച്‌ലറാണെന്ന് പറഞ്ഞത് തമാശയ്ക്കാണെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്. ഏതായാലും രജിത് കുമാർ പറഞ്ഞത് വിശ്വസിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിലാണ് മറ്റ് മത്സരാർത്ഥികൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബെയില്‍ ചിക്കന്‍ ഗുനിയ വ്യാപിക്കുന്നു; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയത് 476 ശതമാനം

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ആരോപണം തള്ളി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍; ഉപകരണം കാണാതായതല്ല, മാറ്റിവച്ചിരിക്കുകയാണ്

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന വാര്‍ത്ത വ്യാജം: ട്രംപിന് മറുപടിയുമായി ഇന്ത്യ

ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തിയെന്നാണ് ഞാൻ കേട്ടതെന്ന് ട്രംപ്, നിഷേധിച്ച് ഇന്ത്യ, രാജ്യത്തിൻ്റെ താത്പര്യം സംരക്ഷിക്കുമെന്ന് പ്രഖ്യാപനം

അല്ലേലും നിങ്ങടെ എഫ് 35 ഞങ്ങള്‍ക്ക് വേണ്ട, തീരുവ ഉയര്‍ത്തിയതില്‍ അതൃപ്തി, ട്രംപിന്റെ ഓഫര്‍ നിരസിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments