പേളിയെ മോശക്കാരി ആക്കാൻ ശ്രമം, വലിയ കളികൾ അണിയറയിൽ ഒരുങ്ങുന്നു?!

ബിഗ് ബോസ് ഹൌസിലുള്ളവർ ഇതൊന്നും അറിയുന്നില്ല

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (13:20 IST)
മലയാളം ബിഗ് ബോസ് അവസാന ആഴ്ചയിലേക്ക് കടക്കുകയാണ്. അവസാന എലിമിനേഷനിൽ സാബു, പേളി, അർച്ചന, ഷിയാസ് എന്നിവരാണുള്ളത്. ഇതിൽ പേളിയുടേയും ഷിയാസിന്റേയും ഫാൻ പവർ എല്ലാവർക്കും അറിയാവുന്നതാണ്. ബിഗ് ബോസിനകത്ത് എത്തുന്നതിന് മുൻപേ പേളിക്ക് ഫാൻസ് ഉണ്ടെങ്കിൽ ബിഗ് ബോസിൽ എത്തിയതിന് ശേഷമാണ് ഷിയാസിന് ഫാൻസ് ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. 
 
പേളിക്കുള്ള ആരാധകവലയം ബിഗ് ബോസിനെ പോലും അമ്പരപ്പിച്ചിരുന്നു. 8 തവണ എവിക്ഷൻ ലിസ്റ്റിൽ വന്നെങ്കിലും ഏറ്റവും അധികം വോട്ടോടു കൂടി സേഫ് ആകുന്നത് പേളി തന്നെ ആയിരുന്നു. ഇത്തവണത്തെ എവിക്ഷനിലും മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് ഫാൻസ് പറയുന്നത്. 
 
എന്നാൽ, യു ട്യൂബ്, ഫേബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ നിന്നും പേളിയെ സപ്പോർട്ട് ചെയ്തു കൊണ്ടിടുന്ന കമന്റ്സ് ചാനലുകാർ ഡിലീറ്റ് ചെയ്യുന്നുവെന്നൊരു ആരോപണം ഉയർന്നിരിക്കുകയാണ് ഇപ്പോൾ. ബിഗ് ബോസിലെ ഓരോ എപ്പിസോഡുകളുടെയും ചെറിയ വീഡിയോ ഏഷ്യാനെറ്റ് അപ്ലോഡ് ചെയ്യാറുണ്ട്. ഇതിന് കീഴിൽ പേളിയെ സപ്പോർട്ട് ചെയ്തുകൊണ്ടിടുന്ന കമന്റ്സ് ചാനലുകാർ ഡിലീറ്റ് ചെയ്യുന്നുവെന്ന് ചിലർ ആരോപിക്കുന്നുണ്ട്. 
 
പേളിയെ മനഃപൂർവ്വം മോശക്കാരി ആക്കാനും ഡീഗ്രേഡ് ചെയ്യാനുമുള്ള പ്ലാൻ ആണോ ഇതെന്ന് ആരാധകർ പറയുന്നു. അതേസമയം, കമന്റ്സ് ഡിലീറ്റ് ആക്കുന്നു എന്ന ആരോപണത്തിൽ എത്ര വ്യക്തത ഉണ്ടെന്ന് തെളിഞ്ഞിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏറ്റവും സുരക്ഷിതമായ എയര്‍ലൈനുകളുടെ പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

കേരളത്തിലെ രണ്ട് ജില്ലകളില്‍ പക്ഷിപ്പനി; കോഴികളെയും താറാവുകളെയും ബാധിച്ചു, അടിയന്തര നടപടിക്ക് നിര്‍ദ്ദേശം

വീട്ടമ്മയുടെ മുഖത്തും ശരീരത്തിലും മുളകുപൊടി വിതറി മോഷ്ടാക്കള്‍ സ്വര്‍ണ്ണം കവര്‍ന്നു

ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇരട്ടിമധുരം; യാത്രക്കാർക്കായി അധിക സർവീസുകളൊരുക്കി ഇന്ത്യൻ റെയിൽവേ

Medisep : മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു, ഇനി 810 രൂപ

അടുത്ത ലേഖനം
Show comments