85 ദിവസങ്ങൾക്ക് ശേഷം ഭാര്യമാരുടെ കരവലയത്തിൽ ബഷീർ!

ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (12:42 IST)
മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ നിന്നും കഴിഞ്ഞ ആഴ്ച പുറത്തായത് ഹൌസിലെ ഫ്രീക്കൻ ആയ ബഷീർ ബാഷി ആയിരുന്നു. ഹൗസില്‍ നിന്ന് പുറത്തായി നാട്ടിലെത്തിയ ബഷീറിന് സ്‌നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. 
 
വിമാനമിറങ്ങിയ ബഷീറിനെ സ്വീകരിക്കാൻ രണ്ടു ഭാര്യമാരും കുഞ്ഞും ബന്ധുക്കളും എത്തിയിരുന്നു. ഇതിന്റെ വീഡിയോയും ഫോട്ടോസുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബഷീര്‍ പോകുന്നതില്‍ ദുഖത്തിലായിരുന്നു ഹൗസ്. 
 
ശ്രീനിയാണ് തന്റെ ഏറ്റവും വലിയ സുഹൃത്തെന്നു പറഞ്ഞു കൊണ്ടാണ് ബഷീര്‍ യാത്ര പറഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയുമെന്ന സന്തോഷമാണ് കഴിഞ്ഞ ദിവസം മോഹന്‍ലാലിനോട് ബഷീര്‍ പങ്കുവെച്ചത്.
 
ബിസിനസ്സും കുടുംബവുമൊക്കെയായി കഴിയുന്നതിനിടയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമായിരുന്നു ബിഗ് ബോസെന്നും ജീവിതത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിലൊന്നായി കാണുകയാണ് ഈ അവസരത്തെയെന്നും ബഷീര്‍ വ്യക്തമാക്കി.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്‌ഫ്ടികം 2വിൽ ലൈലയുടെ മകളായി സണ്ണി ലിയോൺ!