ഒടുവിൽ അവർ സമ്മതിച്ചു; പേളിയും ശ്രീനിഷും ബിഗ് ബോസ് ഹൗസിലെ പ്രണയിതാക്കൾ!

ഒടുവിൽ അവർ സമ്മതിച്ചു; പേളിയും ശ്രീനിഷും ബിഗ് ബോസ് ഹൗസിലെ പ്രണയിതാക്കൾ!

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (10:29 IST)
ബിഗ് ബോസ് ഹൗസിലെ പ്രണയ ജോഡികളായി അറിയപ്പെടുന്ന താരങ്ങളാണ് പേളിയും ശ്രീനിഷും. എല്ലാവരുമായും പെട്ടെന്ന് കമ്പനിയാകുന്ന ആളാണ് പേളി മാണി. ബിഗ് ബോസ് ഹൗസിൽ വന്നസമയം ആരോടും അധികം മിണ്ടാതെ നിൽക്കുന്ന പേൾഇയെ ആയിരുന്നു പ്രേക്ഷകർ കണ്ടത്. എന്നാൽ ശ്രീനിഷുമായുള്ള സൗഹൃദം തുടങ്ങിയതോടെ പേളി ബിഗ് ബോസിൽ ആക്‌റ്റീവാകാൻ തുടങ്ങി.
 
ഇവരുടെ സൗഹൃദം മറ്റ് മത്സരാർത്ഥികൾ ആദ്യം കണ്ടില്ലെന്ന് നടിക്കുകയും പിന്നീട് അത് പ്രണയമാണെന്ന് പറയുകയും ചെയ്‌തു. എന്നാൽ പേളി ശ്രീനീഷിനെ കരുവാക്കി കളിക്കുകയാണെന്നും ശ്രീനിഷ് പേളിയെ കരുവാക്കി കളിക്കുകയാണെന്നും ഒക്കെ ഇവർക്കിടയിൽ സംസാരമുണ്ടായിരുന്നു. അതേസമയം, പേളിയുടെ അച്ഛൻ സ്ഥാനത്തുള്ള സുരേഷിന് ഈ കഥ ഒട്ടും പിടിച്ചിരുന്നില്ല. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ശ്രീനിഷ് പേളിയോട് ചോദിച്ച ചോദ്യം പ്രേക്ഷകരിൽ എറെ സംശയമുണർത്തുന്നതായിരുന്നു.
 
ഗോസിപ്പികൾ ശക്തമായിത്തന്നെ ബിഗ്ബോസിൽ ഉണ്ടാകുമ്പോൾ മുപ്പത്തിയെട്ടാം ദിവസം പുലർച്ചെ ശ്രീനീഷ് അക്കാര്യം പേളിയോട് ചോദിച്ചു. പേളിയ്ക്ക് എപ്പോൾ മുതലാണ് തന്നെ ഇഷ്ടമായതെന്ന്. ശ്രീനിയുടെ ചോദ്യം ആദ്യം പേളിയെ ചെറിയ രീതിയിൽ ഒന്നുലച്ചെങ്കിലും മറുപടി കൊടുത്തത് ഇങ്ങനെയാണ്. ഇത്രയും വലിയ ചോദ്യം തുടക്കത്തിൽ ചോദിക്കരുതെന്ന് പേളി ഉത്തരം നൽകി ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാൽ പേളിയെ അങ്ങനെ വിടാൻ ശ്രീനി തയ്യാറായില്ല. തന്റെ എന്ത് സ്വഭാവമാണ് പേളിയ്ക്ക് ഇഷ്ടമായതെന്ന് ശ്രീനി വീണ്ടും ചോദിച്ചു. എന്നാൽ തനിയ്ക്ക് മുഴുവനായി ഇഷ്ടമാണെന്ന് പേളി പറഞ്ഞു. ഈ സംഭവം ബിഗ് ബോസ് ഹൗസിലെ താരങ്ങൾ പറയുന്നത് സത്യമാണെന്ന് പ്രേക്ഷകർക്ക് പറഞ്ഞുകൊടുക്കുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments