രജനി ചാണ്ടിക്ക് പിന്നാലെ ഫുക്രുവും ബിഗ് ബോസിൽ നിന്നും പുറത്തേക്ക്?

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 20 ജനുവരി 2020 (13:33 IST)
ഒരു എലിമിനേഷന്റെ എല്ലാ നാടകീയതകളും നിറഞ്ഞതായിരുന്നു ബിഗ് ബോസിലെ ഞായറാഴ്ച എപ്പിസോഡ്. ഈ സീസണിലെ ആദ്യ എലിമിനേഷന്‍ ലിസ്റ്റില്‍ ആറ് പേരായിരുന്നു ഇടംപിടിച്ചത്. രജിത് കുമാര്‍, രാജിനി ചാണ്ടി, അലസാൻ‌ഡ്ര, സോമദാസ്, എലീന പടിക്കൽ, സുജോ മാത്യു എന്നിവർ. ഇതിൽ രാജനി ചാണ്ടിയാണ് ആദ്യ എലിമിനേഷനിൽ പുറത്തായത്. 
 
രണ്ടാം സീസണിൽ ആദ്യമായി ഹൌസിനുള്ളിൽ പ്രവേശിച്ച രജനി ചാണ്ടി തന്നെയാണ് ആദ്യം ഹൌസിനു പുറത്തായത് എന്ന പ്രത്യേകതയുമുണ്ട്. ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കുള്ള സാധ്യത ഹൌസിനുള്ളിൽ നിലനില്‍ക്കുന്നുണ്ട്. ഹൌസിനുള്ളിലുള്ളവരേയും പുറത്തുള്ളവരേയും സർപ്രൈസ് ആക്കുന്ന ഒരു എപ്പിസോഡാണ് ഇന്നത്തേത് എന്ന് വ്യക്തം. 
 
ഈ സീസണിലെ പ്രധാന മത്സരാര്‍ഥികളില്‍ ഒരാളായ ഫുക്രുവിനോട് നിങ്ങള്‍ക്ക് പോകാനുള്ള സമയമായിരിക്കുന്നുവെന്നും പെട്ടി പാക്ക് ചെയ്ത് പുറത്തേക്ക് വരൂ എന്നുമാണ് പ്രൊമോയിൽ പറയുന്നത്. ഇതോടെ യാതോരു മുന്നറിയിപ്പുമില്ലാതെ ഫുക്രു പുറത്തേക്ക് പോവുകയാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
 
വാരാന്ത്യ എപ്പിസോഡുകളിലൊഴികെ എലിമിനേഷന്‍ ബിഗ് ബോസില്‍ പതിവില്ലാത്തതാണ്. അതിനാല്‍ത്തന്നെ ബിഗ് ബോസിന്റ ഒരു ഗെയിം, ടാസ്ക് ആയിരിക്കാം ഇതെന്നാണ് ട്രോളർമാർ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍; കണ്ടെത്തിയത് ബീഹാറിലെ ആറുജില്ലകളില്‍

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments