Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഔട്ട് ആയോ, അതോ സീക്രെട് റൂമിലേക്ക് മാറ്റിയോ ?ബിഗ് ബോസിലെ ആ രഹസ്യങ്ങള്‍ ആദ്യമേ അറിഞ്ഞ് നടി അശ്വതി !

ഔട്ട് ആയോ, അതോ സീക്രെട് റൂമിലേക്ക് മാറ്റിയോ ?ബിഗ് ബോസിലെ ആ രഹസ്യങ്ങള്‍ ആദ്യമേ അറിഞ്ഞ് നടി അശ്വതി !

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 ഏപ്രില്‍ 2022 (08:59 IST)
ബിഗ് ബോസിന്റെ ഓരോ വിശേഷങ്ങളും അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. നാലാമത്തെ സീസണില്‍ നിന്ന് ആദ്യം ആരാണ് പോയത് എന്ന് കേട്ടറിഞ്ഞുവെന്ന് നടി അശ്വതി.ഔട്ട് ആയോ, അതോ സീക്രെട് റൂമിലേക്ക് മാറ്റിയോ എന്നും അറിയില്ലെന്നും നടി ഫേസ്ബുക്കില്‍ കുറിക്കുന്നു.
 
അശ്വതിയുടെ വാക്കുകളിലേക്ക് 
 
ഇന്നലത്തെ ബിഗ്ബോസ് വീക്കെന്‍ഡ് എപ്പിസോഡ് ഞാന്‍ യൂട്യൂബില്‍ ഓടിച്ചിട്ടൊന്ന് കണ്ടു..മുഖ്യ വിഷയം 'മലയാളം പറയുന്നതും വായിക്കുന്നതും' ആയിരുന്നു. ലാലേട്ടന്‍ ഓരോരുത്തരെ കൊണ്ട് മലയാളം എഴുതിക്കുന്നു.ഞാന്‍ അതിശയിച്ചത് ലക്ഷ്മിച്ചേച്ചി 'ധൃതരാഷ്ട്രര്‍' എന്ന് എഴുതിയത് കണ്ടിട്ടാണ്. ചേച്ചി എത്ര നന്നായി മലയാളം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. എന്നിട്ട് സാധിച്ചില്ല എന്ന് കണ്ടപ്പോള്‍ അതിശയിച്ചുപോയി .
 
ഓരോരുത്തരുടെ ടാസ്‌ക് വായന കണ്ടു ചിരി വന്നെങ്കിലും, മലയാളം ബിഗ്ബോസ് മലയാളം പറയണം മലയാളം വായിക്കണം എന്നൊക്കെ ഉണ്ടെങ്കില്‍ അതറിയുന്നവരെ ആ വീട്ടിലേക്കു കയറ്റിയാല്‍ പോരെ . ഇനി 'എനിക്ക് കുലച്ചു കുലച്ചു മലയാളം അരിയുള്ളു' എന്ന് കാണിക്കുവാണോ എന്ന് പോലും തോന്നി . അങ്ങനെ നോക്കുമ്പോള്‍ അപര്‍ണ പൊളി ആണ് .
 
സാധാരണ 2 ആഴ്ച കഴിഞ്ഞാണ് എവിക്ഷന്‍ പ്രക്രിയ. ഇപ്പ്രാവശ്യം ആദ്യത്തെ ആഴ്ചയില്‍ തന്നേ ഉണ്ട്. ആരാണ് പോയത് എന്ന് കേട്ടറിഞ്ഞു. പക്ഷേ ഞാന്‍ ആയിട്ട് സസ്‌പെന്‍സ് പൊളിക്കുന്നില്ല. അറിയാത്തവര്‍ക്ക് അതൊരു സസ്‌പെന്‍സ് ആയിക്കോട്ടെ.ഔട്ട് ആയോ, അതോ സീക്രെട് റൂമിലേക്ക് മാറ്റിയോ എന്നും അറിയില്ല.
 
കോമഡി ഇതൊന്നുമല്ല രാത്രി ഞാന്‍ ബിഗ്ബോസ് കണ്ടുകൊണ്ട് ഉറങ്ങിയത് കൊണ്ടാണോ എന്നറിയില്ല അടുത്ത വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വരുന്നതായി സ്വപ്നം കണ്ടത് നമ്മടെ പൊളി ഫിറോസ്‌ക്കയും സജ്നയും എന്നാണ് എന്താലെ?? ആരും പൊങ്കാല ഇടല്ലേ.. ഉവ്വ..പറഞ്ഞാ ഉടനെ പൊങ്കാല ഇടാത്തവര്‍ നിങ്ങ പൊളിക്ക് .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്റെ ജീവിതം നശിപ്പിച്ചത് നയന്‍താരയാണെന്ന് പ്രഭുദേവയുടെ ഭാര്യ; തമിഴ്‌നാട്ടില്‍ നയന്‍സിന്റെ കോലം കത്തിച്ചു, ഒടുവില്‍ ഇരുവരും പിരിഞ്ഞു !