Select Your Language

Notifications

webdunia
webdunia
webdunia
Friday, 25 April 2025
webdunia

സ്‌കൂളിലെ ചട്ടമ്പി,അടിയും മേടിച്ച് ഇങ്ങോട്ട് വന്നേക്കരുതെന്ന് വാപ്പയുടെ ഉപദേശം,ജാസ്മിന്റെ കുട്ടിക്കാലത്തെക്കുറിച്ച് വാപ്പയും ഉമ്മയും

Bigg Boss Season 6 Jasmine's parents have come to this week's family week

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 മെയ് 2024 (08:43 IST)
ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് എപ്പോഴും ഒരു ആശ്വാസമാണ് ഫാമിലി വീക്ക് . വീട്ടുകാരുമായി ഒരു ബന്ധമില്ലാതെ കഴിയുന്ന മത്സരാര്‍ത്ഥികള്‍ക്ക് അവരെ കാണുന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തരുന്ന കാര്യമാണ്. ഇത്തവണത്തെ ഫാമിലി വീക്കില്‍ ജാസ്മിന്റെ മാതാപിതാക്കളാണ് എത്തിയിരിക്കുന്നത്.
വാപ്പയും ഉമ്മയും എത്തിയതോടെ ജാസ്മിനും ഹാപ്പി. ഇരുവര്‍ക്കും ആവോളം സ്‌നേഹം ജാസ്മിന്‍ കൊടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതിനിടയില്‍ ജാസ്മിന്റെ കുട്ടിക്കാലത്തെക്കുറിച്ച് വാപ്പയും ഉമ്മയും സംസാരിച്ചു.
'ഒന്‍പത് വയസ് വരെ ജാസ്മിന്‍ ഒറ്റയ്ക്ക് ആയിരുന്നു. പിന്നീടാണ് അനുജന്‍ വരുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് കൊഞ്ചിച്ചാണ് അവളെ വളര്‍ത്തിയത്. ഭയങ്കര കുസൃതിയും ആയിരുന്നു. ആരെങ്കിലും എന്തെന്ന് ചോദിച്ചാല്‍ കുന്തെന്ന് പറയുന്ന സ്വഭാവം ആയിരുന്നു. കുരുത്തക്കേട് ആണ്. എന്തുപറഞ്ഞാലും കേള്‍ക്കാത്ത സ്വഭാവം. സ്‌കൂളില്‍ എന്നും പോകും. പഠിക്കയും ചെയ്യും. പക്ഷേ നല്ല ചട്ടമ്പി ആയിരുന്നു',-എന്നാണ് ജാസ്മിനെ കുറിച്ച് ഉമ്മ പറഞ്ഞത്.
 
'കുട്ടിക്കാലത്ത് മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയിട്ട് വരും. അടിയും മേടിച്ച് ഇങ്ങോട്ട് വന്നേക്കരുത്. അടിച്ചാല്‍ തിരിച്ചടിക്കണം എന്ന് പറയുമായിരുന്നു. ചെറിയ പ്രായത്തിലൊക്കെ അത് ഓക്കെ. പിന്നെ വളര്‍ന്ന്  വരുമ്പോള്‍ അതിന്റേതായ രീതി വേണം. ഇവള്‍ വളര്‍ന്ന് വരുന്ന സമയത്തൊന്നും ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല. ഗള്‍ഫില്‍ ആയിരുന്നു. എനിക്ക് സുഖമില്ലാതെ ആയതോടെയാണ് അവള്‍ യുട്യൂബ് തുടങ്ങുന്നത്. പിന്നെ വീട്ടിലെ ചെലവ്, മറ്റുകാര്യങ്ങള്‍ നോക്കുന്നത് എല്ലാം അവളായിരുന്നു. എന്റെ കടങ്ങളൊക്കെ വീട്ടി. കാറെടുത്ത് തന്നു. ഞാന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ എല്ലാ കാര്യങ്ങളും നോക്കി നടത്തിയതും അവളാണ്',-ജാസ്മിനെ കുറിച്ച് വാപ്പയും പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'L360' സെറ്റിലെ ആദ്യ പിറന്നാള്‍ ആഘോഷം, ചിത്രങ്ങള്‍ കണ്ടില്ലേ ?