ബിഗ് ബോസ് ഇടപെട്ടു, മസാല ദോശ കൊടുത്ത് അനൂപ് ശ്വേതയുടെ പിണക്കം മാറ്റി!

ബിഗ് ബോസ് ഇടപെട്ടു, മസാല ദോശ കൊടുത്ത് അനൂപ് ശ്വേതയുടെ പിണക്കം മാറ്റി!

Webdunia
ചൊവ്വ, 10 ജൂലൈ 2018 (11:20 IST)
അനൂപ് മേനോനും ശ്വേതയും തമ്മിലുള്ള പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ബിഗ് ബോസ് ഇടപെട്ടു. അനൂപിന് മാപ്പ് നൽകാൻ കഴിയുമോ എന്ന് ബിഗ് ബോസ് ശ്വേതയോട് ചോദിച്ചു. ബിഗ് ബോസിലെ കൺഫെഷൻ റൂമിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഈ കാര്യങ്ങൾ ചോദിച്ചത്.
 
തുടർന്ന് പ്രശ്‌നം ഒത്തുതീർപ്പാക്കിയതോടെ നിറകണ്ണുകളുമായി ഇവർ തിരികെ സുഹൃത്തുക്കളുടെ അരികിലെത്തി. എല്ലാവരും കാര്യം ചോദിച്ചാതിന് പിന്നാലെ നടന്ന സംഭവം ഇവർ പറയുകയും ചെയ്‌തു. തുടർന്ന് അനൂപ് മോനോൻ ശ്വേതയ്‌ക്ക് മസാല ദോശ വാരിക്കൊടുത്തായിരുന്നു പ്രശ്‌നം പരിഹരിച്ചത്.
 
പലതരത്തിലുള്ള വാക് വാദങ്ങളും ബിഗ് ബോസിൽ അരങ്ങേറാറുണ്ട്. അതിനൊക്കെ പ്രേക്ഷകർ കാഴ്ചക്കാരുമായിട്ടുണ്ട്. പുതിയ ക്യാപ്റ്റൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിഗ്ബേസ് ഹൗസിൽ നടന്ന ടാസ്‌ക്കാണ് വലിയൊരു പൊട്ടിത്തെറിയിൽ അവസാനിച്ചത്. ശ്വേതയും അനൂപും ശ്രീജീഷുമായിരുന്നു ക്യാപ്റ്റൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിനിടയിൽ ശ്വേതയും അനൂപ് മേനോനും തമ്മിൽ വാക് തർക്കമുണ്ടാകുകയും. അത് രൂക്ഷമായി മാറുകയും ചെയ്തു.

ശ്വേതയുമായി നടന്ന പ്രശ്നത്തിനെ തുടർന്ന് അനൂപ് ടാസ്ക്കിൽ നിന്ന് സ്വയം പുറത്തു പോകുകയും ചെയ്‌തു. തുടർന്ന് ബിഗ്ബോസ് ഹൗസിൽ വീണ്ടും വഴക്ക് തുടർന്നു. രഞ്ജിനിയ‌ും അനൂപുമായിട്ടായിരുന്നു വഴക്ക്. പിന്നീട് ബിഗ് ബോസിന്റെ പ്രതിനിധി എന്ന നിലയിൽ ക്യാമറയ്ക്ക് മുന്നിൽ അനൂപ് മാപ്പ് പറയുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

അടുത്ത ലേഖനം
Show comments