Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബോസിൽ ഒരാൾക്ക് മാത്രമേ ബുദ്ധിയും സ്ഥിരതയും ഉള്ളു!

എല്ലാവരും അഭിനയിക്കുമ്പോൾ അയാൾ മാത്രം അയാളായി ഇരിക്കുന്നു...

ബിഗ് ബോസിൽ ഒരാൾക്ക് മാത്രമേ ബുദ്ധിയും സ്ഥിരതയും ഉള്ളു!
, ശനി, 7 ജൂലൈ 2018 (11:49 IST)
രസകരമായ ടാസ്‌കുകളും ജോലികളുമായിട്ടാണ് ബിഗ് ബോസിന്റെ ഓരോ ദിവസവും അവസാനിക്കുന്നത്. ആദ്യ എലിമിനേഷനില്‍ ഡേവിഡ് ജോണ്‍ പുറത്ത് പോയപ്പോള്‍ അതിന് മുന്‍പ് ശാരീരികമായ പ്രശ്നങ്ങളെ തുടര്‍ന്ന് മനോജ് വര്‍മ്മയും പുറത്തായിരുന്നു.
 
മത്സരാര്‍ത്ഥികളുടെ ജീവിതത്തിലെ പല കാര്യങ്ങളും തുറന്ന് പറയേണ്ടി വരും. ഇപ്പോൾ മത്സരം കടുത്തിരിക്കുകയാണ്. ബിഗ് ബോസിൽ സ്ഥിരതയുള്ള ആള് സാബുമോൻ മാത്രമാണെന്ന് സുനിത ദേവ‌ദാസ് പറയുന്നു. അതിൽ സ്ഥിരബുദ്ധിയുള്ള ഒരേയൊരു മനുഷ്യനെയെ കാണുന്നുള്ളൂ . സാബുമോൻ. സാബുവിന് ഇതൊരു ഗെയിമാണെന്ന് നല്ല ബോധമുണ്ടെന്ന് സുനിത പറയുന്നു.
 
സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
മനുഷ്യർ ഭയങ്കര ഹിപ്പോക്രാറ്റുകളാണ് . ഇപ്പൊ അതിന്റെ പുതിയ വേർഷനാണ് " അയ്യേ ബിഗ് ബോസ്സോ ? ഞാൻ കാണാറും ഇല്ല , വീട്ടിൽ കയറ്റാറും ഇല്ല "എന്ന് പറയുന്നത് .
 
ബിഗ് ബോസ് ഇതുവരെയുള്ള എല്ലാ എപ്പിസോഡും ഞാനും എന്റെ വീട്ടിലെ മുഴുവൻ മനുഷ്യരും കണ്ടു . സൗകര്യം കിട്ടിയാൽ ബാക്കിയും കാണും . എനിക്ക് അത് ഭയങ്കര ഇന്റെരെസ്റ്റിംഗ് ആണ് . കാരണം വല്യ മീശ പിരിച്ചും മസിലു പിടിച്ചുമൊക്കെ നടക്കുന്ന നമ്മളൊക്കെ ഇത്രയേ ഉള്ളു അല്ലെങ്കിൽ ഇത്രയും ഉണ്ട് എന്ന് വീണ്ടു വിചാരമുണ്ടാവാൻ ആ ഷോ സഹായിക്കും .
 
ഇപ്പോ ആ ഷോ കാണുമ്പോ അതിൽ സ്ഥിരബുദ്ധിയുള്ള ഒരേയൊരു മനുഷ്യനെയെ കാണുന്നുള്ളൂ . സാബുമോൻ . സാബുവിന് ഇതൊരു ഗെയിമാണെന്ന് നല്ല ബോധമുണ്ട് . ബാക്കിയുള്ളവരൊക്കെ ചെയ്തു കൂട്ടുന്നത് എന്ത് രസമാണ് .
 
60 കാമറ ഉണ്ടെന്ന് അറിഞ്ഞിട്ടും മൂന്നു ദിവസത്തിൽ കൂടുതൽ അവനവൻ അല്ലാതിരിക്കാനോ അഭിനയിക്കാനോ മാന്യമായി മാത്രം പെരുമാറാനോ ഒരാൾക്കും കഴിഞ്ഞിട്ടില്ല .
 
ഫോണും ഇന്റർനെറ്റും വീട്ടുകാരും പുറം ലോകവുമായി ബന്ധവും ഇല്ലാതായതോടെ രണ്ടാമത്തെ ദിവസം മുതൽ സാബുവൊഴികെയുള്ളവർ തൊട്ടതിനും പിടിച്ചതിനും പൊട്ടിക്കരയുന്നതും പൊട്ടിത്തെറിക്കുന്നതും കാണാം .
 
മനുഷ്യൻ എന്താണെന്ന് അറിയാനുള്ള കൗതുകത്തോട് കൂടി തന്നെയാണ് ഞാനിതു കാണുന്നത് . 
എന്നെ അത് കാണാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ഇവയാണ് .
 
1 . സ്‌ക്രീനിൽ കാണുന്ന മനുഷ്യരും യഥാർത്ഥ വ്യക്തിത്വവും തമ്മിലുള്ള വ്യത്യാസം
 
2 . അവനവന്റെ കംഫർട്ട് സോണിൽ നിന്നും അടർത്തി മാറ്റി കഴിയുമ്പോൾ മനുഷ്യർക്ക് വരുന്ന മാറ്റം
 
3 . ആഹാരം പോലും കുറച്ചു അളവിൽ കുറയുമ്പോൾ മൂക്ക് മുട്ടെ ആഹാരം കഴിച്ചിരുന്ന മനുഷ്യൻ ഒറ്റ ദിവസം കൊണ്ട് വയലന്റ് ആവുന്നതു പോലുള്ള രസകരമായ സന്ദർഭങ്ങൾ
 
4 . മനുഷ്യർ മറ്റു മനുഷ്യരെ കുറിച്ച് പറയുന്ന കാര്യങ്ങൾ , അത് തന്നെ അപ്പുറത്തു പോയി സൗകര്യത്തിനു മാറ്റി പറയുന്നത്
 
5 . ആരുമല്ലാത്തവരോട് ഒറ്റ ദിവസം കൊണ്ടൊക്കെ ഉണ്ടാവുന്ന ആശ്രയത്വവും അടുപ്പവും വെറുപ്പും
 
ഇങ്ങനെ പലവിധ കാര്യങ്ങൾ . എല്ലാം മനുഷ്യനെ പഠിക്കാനും നിരീക്ഷിക്കാനും കിട്ടുന്ന അവസരങ്ങൾ .
 
ഷോയിൽ ഏറ്റവും രസകരമായി ഇപ്പോൾ തോന്നുന്നത് കള്ളു കുടിക്കാത്ത സാബു മോൻ എന്ത് നല്ല മനുഷ്യനാണ് എന്നത് തന്നെയാണ് .
 
സത്യസന്ധമായി ഈ ഷോയെ കുറിച്ച് അഭിപ്രായം പറയാൻ ആരുണ്ട് ?
 
ബുദ്ധിജീവികളല്ലാത്തവർ ആരെങ്കിലുമുണ്ടോ ഫേസ്‌ബുക്കിൽ ?
സുനിത ദേവദാസ്
 
NB: ബിഗ് ബോസ് കാണുന്നവർ രണ്ടാം കിട പൗരന്മാരും കാണാത്തവർ ബുദ്ധിജീവികളും ആണത്രേ ഫേസ്‌ബുക്കിൽ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിന് ജാമ്യം അനുവദിച്ചു