Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആശ' യായിട്ട് ഇന്നൊരു വര്‍ഷം; ചക്കപ്പഴം ആദ്യദിവസത്തെ ഷൂട്ടിംഗ് വിശേഷങ്ങളുമായി അശ്വതി ശ്രീകാന്ത്

'ആശ' യായിട്ട് ഇന്നൊരു വര്‍ഷം; ചക്കപ്പഴം ആദ്യദിവസത്തെ ഷൂട്ടിംഗ് വിശേഷങ്ങളുമായി അശ്വതി ശ്രീകാന്ത്

കെ ആര്‍ അനൂപ്

, വെള്ളി, 16 ജൂലൈ 2021 (10:27 IST)
ടെലിവിഷന്‍ അവതാരകയായ അശ്വതി ശ്രീകാന്ത് അഭിനയത്തിലേക്ക് ചുവടു മാറ്റിയത് ഒരു പരീക്ഷണമായിരുന്നു. ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളികള്‍ക്ക് മറ്റൊരു നടിയെ കൂടി സമ്മാനിക്കുകയായിരുന്നു. പരമ്പര ജനപ്രിയമായി മാറുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ജൂലൈ 16 നായിരുന്നു അശ്വതി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ചു തുടങ്ങിയത്. 'ആശ' യായിട്ട് ഇന്നൊരു വര്‍ഷം എന്ന് പറഞ്ഞു കൊണ്ടാണ് തന്റെ സന്തോഷം താരം പങ്കുവെച്ചത്.    
 
''ആശ' യായിട്ട് ഇന്നൊരു വര്‍ഷം.അതിനുശേഷം ജീവിതം ഒരിക്കലും സമാനമായിരുന്നില്ല.സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി'-അശ്വതി ശ്രീകാന്ത് ഓര്‍മ്മകള്‍ പങ്കു വെച്ചു കൊണ്ട് കുറിച്ചു.
 
അശ്വതി ശ്രീകാന്തും എസ് പി ശ്രീകുമാര്‌റുമാണ് ചക്കപ്പഴത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.സബീറ്റ ജോര്‍ജ്, ശ്രുതി രജനീകാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ പോലും ചെയ്യാത്ത 'റിസ്‌ക്' ഏറ്റെടുത്ത് ദിലീപ്; പിന്നീട് സംഭവിച്ചത് ചരിത്രം