Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചന്ദനമഴയില്‍ നിന്ന് അമൃതയെ പുറത്താക്കി ?; കാരണമറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും !

ചന്ദനമഴയില്‍ നിന്ന് പുറത്താക്കിയതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അമൃത

ചന്ദനമഴയില്‍ നിന്ന് അമൃതയെ പുറത്താക്കി ?; കാരണമറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും !
, വ്യാഴം, 27 ഏപ്രില്‍ 2017 (18:56 IST)
മലയാള ടെലിവിഷന്‍ സീരിയലുകളില്‍ ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളില്‍ ഒരാളാണ് മേഘ്ന വിന്‍സെന്റ്. ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെയാണ് ഈ താരം അവതരിപ്പിക്കുന്നത്. എന്നാല്‍ സീരിയലിന്റെ സെറ്റില്‍ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹനീയമായെന്നും തുടര്‍ന്ന്  സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ മേഘ്നയെ പുറത്താക്കിയെന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
 
തന്നെ ആരും സീരിയലില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും അവധി ആവശ്യപ്പെട്ടപ്പോള്‍ ആവശ്യത്തിനുള്ള അവധി ലഭിക്കാത്തതിനാലാണ് സീരിയലില്‍ നിന്നും സ്വമേധയാ ഒഴിവായതെന്നുമാണ് മേഘ്‌ന വനിത ഓണ്‍ലൈനിനോട് പറഞ്ഞത്. ഈ മാസം മുപ്പതിന് തന്റെ വിവാഹമാണെന്നും അതിന്റെ ഭാഗമായാണ് താന്‍ കൂടുതല്‍ അവധി ചോദിച്ചതെന്നും നടി പറയുന്നു. എന്നാല്‍ അവധി തരാന്‍ അവര്‍ തയ്യാറാകാത്തതിനാല്‍ സീരിയല്‍ വിടുകയല്ലാതെ മറ്റു മാര്‍ഗമൊന്നും തന്റെ മുന്നിലുണ്ടായിരുന്നില്ലെന്നും മേഘ്‌ന പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എഡ്ഡി’ വരുന്നു; മമ്മൂട്ടി ഇംഗ്ലീഷ് പ്രൊഫസര്‍, കുട്ടികള്‍ക്ക് ഹീറോ, ഇടഞ്ഞാല്‍ വില്ലന്‍‌മാരുടെ രാജാവ് !