Webdunia - Bharat's app for daily news and videos

Install App

അബ്രഹാം മുതൽ നീരാളി വരെ! റെക്കോർഡുകൾ സ്വന്തമാക്കിയത് ഇവർ...

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (16:11 IST)
ഇത്തവണത്തെ ഓണം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളക്കര. ബിഗ് ബജറ്റ് ചിത്രങ്ങളാണ് തിയറ്ററുകളില്‍ റിലീസിന് തയ്യാറെടുത്ത് കൊണ്ടിരിക്കുന്നത്. വമ്പൻ സിനിമകൾ ബിഗ് സ്ക്രീനിൽ മാത്രമല്ല ഇത്തവണ മിനി സ്ക്രീനിലും കാണാം. 
 
ഇത്തവണയും പുത്തന്‍ സിനിമകളുടെ പ്രീമിയര്‍ ഷോ തന്നെയാണ് ഓണത്തിനുണ്ടാവുക. ഏഷ്യാനെറ്റ്, സൂര്യ ടിവി , മഴവിൽ മനോരമ തുടങ്ങി എല്ലാ ചാനലുകളും ഇത്തവണ കടുത്ത മത്സരമാണ് നടത്തുന്നത്. ഇതിൽ പുത്തൻ സിനിമകൾ സ്വന്തമാക്കിയിരിക്കുന്നത് സൂര്യ ടി വി ആണ്. 
 
ജൂലൈ മാസം തിയറ്ററുകളിലേക്ക് എത്തിയ നീരാളി ഓണത്തിന് നിങ്ങളുടെ ലിവിങ് റൂമിലേക്ക് എത്തുകയാണ്. എത്തിക്കുന്നത് സൂര്യ ടിവിയാണ്. തിയറ്ററുകളില്‍ കാര്യമായ പ്രദര്‍ശനം നടത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. നാദിയ മൊയ്തു വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിച്ച സിനിമയാണെന്നുള്ള പ്രത്യേകതയും നീരാളിയ്ക്കുണ്ടായിരുന്നു. 
 
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി, മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ, ടൊവിനോ തോമസും ഐശ്വര്യയും പ്രേക്ഷകരെ വിസ്മയിപ്പിച്ച മായാനദി എന്നീ ചിത്രങ്ങളും സൂര്യ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. കുട്ടനാടൻ മാർപ്പാപ്പ, മാസ്റ്റർപീസ്, ഒരായിരം കിനാക്കൾ, പഞ്ചവർണ്ണ തത്ത, ആദി എന്നിവയാണ് സൂര്യ ടി വി സ്വന്തമാക്കിയിരിക്കുന്ന മറ്റ് സിനിമകൾ. 
 
അതേസമയം, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, വിജയ് ചിത്രം മെർസൽ, കുട്ടൻപിള്ളയുടെ ശിവരാത്രികൾ, മമ്മൂട്ടിയുടെ സ്ട്രീറ്റ്ലൈറ്റ്സ്, പൂമരം, ക്യാപ്റ്റൻ, അരവിന്ദന്റെ അതിഥികൾ, സുഡാനി ഫ്രം നൈജീരിയ എന്നിവയാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയ ചിത്രങ്ങൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mock drill in India Live Updates: മോക്ക് ഡ്രില്ലിനു ഇനി മണിക്കൂറുകള്‍ മാത്രം; ഇക്കാര്യങ്ങള്‍ കരുതുക

സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം: വിജിലൻസ് കമ്മിറ്റി നിർദ്ദേശം

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫോണിലൂടെ സിസേറിയന്‍ നടത്തി; ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരട്ട കുട്ടികള്‍ മരിച്ചു

ക്ഷേത്ര പരിസരത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം; ജൂണ്‍ 18ന് ക്ലാസ്സുകള്‍ ആരംഭിക്കും

അടുത്ത ലേഖനം
Show comments