ജിമിക്കി കമ്മലിന് ചുവടുകൾ വെച്ച് ജ്യോതിക!
ട്രെൻഡ് ആകാൻ ജ്യോതികയുടെ ജിമിക്കി കമ്മൽ!
Publish Date: Sat, 04 Aug 2018 (12:21 IST)
Updated Date: Sat, 04 Aug 2018 (14:38 IST)
കഴിഞ്ഞ വര്‍ഷം ലോകമെങ്ങും തരംഗമായ ഗാനമായിരുന്നു ജിമ്മിക്കി കമ്മൽ. മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലേതായിരുന്നു ഗാനം. ഇപ്പോഴിതാ ജ്യോതികയുടെ പുതിയ തമിഴ്ചിത്രം കാട്രിന്‍ മൊഴിയിലും ചിത്രം ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
കാട്രിന്‍ മൊഴിയുടെ നിര്‍മ്മാതാവ് ധനഞ്ജയന്‍ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിലുള്‍പ്പെടുത്തുന്നതിനായി ജിമിക്കി കമ്മലിന്റെ റൈറ്റ്‌സ് വാങ്ങിയിട്ടുണ്ട്. മലയാളി സോങ് എന്ന നിലയില്‍ ഉള്‍പ്പെടുത്താനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.
ഗാനം റീമിക്‌സ് ചെയ്യാതെ തന്നെ ചിത്രത്തിലുപയോഗിക്കും. ജ്യോതികയുടെ കഥാപാത്രവും സുഹൃത്തുക്കളുമാണ് ഗാനത്തിന് സിനിമയില്‍ ചുവടുവെക്കുക. കാട്രിന്‍ മൊഴിയില്‍ ആര്‍ ജെയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. ചിത്രം സെപ്റ്റംബറില്‍ തീയേറ്ററുകളിലെത്തും.
അപർണ
Publish Date: Sat, 04 Aug 2018 (12:21 IST)
Updated Date: Sat, 04 Aug 2018 (14:38 IST)