‘ലാലേട്ടൻ ചോദിക്കുമോ? ഇവിടെ മറ്റാരും ഇതറിയരുത്’- ബന്ധുക്കൾക്ക് ശ്രീനിയെ പരിചയപ്പെടുത്തി പേളി

‘എനിക്കിഷ്ടമാണ്, വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ട്’- ശ്രീനിയോട് പ്രണയം തുറന്ന് പറഞ്ഞ് പേളി

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (10:19 IST)
മലയാളക്കര ആഘോഷമാക്കിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന പരിപാടിയിലെ എല്ലാ താരങ്ങളേയും പ്രേക്ഷകർ നെഞ്ചേറ്റി കഴിഞ്ഞു. ബിഗ് ബോസിൽ പൂവിട്ട ആദ്യ പ്രണയം പേളി മാണിയും ശ്രീനിഷും തമ്മിലുള്ളതായിരുന്നു. 
 
പേളി മാണിയും ശ്രിനിഷും തമ്മിലുള്ള ബന്ധത്തെയാണ് പലരും പ്രണയമായി വിശേഷിപ്പിച്ചത്. പരിചയപ്പെട്ടപ്പോൾ മുതൽ ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. പേളിയുമായി പ്രത്യേക അടുപ്പം സൂക്ഷിക്കുന്ന താരമാണ് ശ്രീനി. ആദ്യ പ്രണയം പരാജയപ്പെട്ടതിനു ശേഷമാണ് ശ്രീനി ബിഗ് ബോസിലേക്കെത്തിയത്. 
 
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ജോഡികളായി മാറിയിരിക്കുകയാണ് ഇരുവരും. ഇരുവരും പ്രണയമാണെന്ന് ഹൌസിനുള്ളിൽ ഉള്ളവർ തന്നെ പറഞ്ഞ് തുടങ്ങിയിരുന്നു. കഴിഞ്ഞ എപ്പിസോഡിൽ ശ്രീനിഷ് ഇക്കാര്യം അർച്ചനയുടെ അടുത്ത് സമ്മതിക്കുകയും ചെയ്തതാണ്. ഈ ബന്ധത്തില്‍ താന്‍ സീരിയസാണെന്ന് ശ്രീനി നേരത്തെ വ്യക്തമാക്കിയിരുന്നു. 
 
ഇപ്പോഴിതാ, പേളി തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ് ഇഷ്ടമാണെന്ന്. ‘എനിക്കിഷ്ടമാണ്. ഡേറ്റിങ്ങിനല്ല, വിവാഹം കഴിക്കാനാണ് താൽപ്പര്യം’ എന്താ നിന്റെ അഭിപ്രായം എന്ന് ശ്രീനിയോട് ചോദിച്ചപ്പോൾ ‘സമ്മതമാണെന്നായിരുന്നു’ ശ്രീനി മറുപടി പറഞ്ഞത്. 
 
ശനിയാഴ്ച ലാലേട്ടൻ വരുമ്പോൾ ചോദിക്കാതിരുന്നാൽ മതിയെന്നും പേളി പറഞ്ഞു. ശ്രീനിയോട് ഈ കാര്യം വീട്ടിനുള്ളിലുള്ളവരെ അറിയിക്കരുതെന്നും പേളി പറയുന്നുണ്ട്. എന്തുകൊണ്ടാണ് പരസ്പരം ഇഷ്ടമായതെന്നും ഇരുവരും തുറന്നു പറയുന്നുണ്ട്. തന്റെ ബന്ധുക്കളെ ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞ് പേളി ശ്രീനിഷിനെ അവർക്ക് പരിചയപ്പെടുത്തുന്നുണ്ട്. എന്തായാലും ഇനിയുള്ള കളികൾ നേരിൽ കണ്ടറിയാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണപ്പാളി വിവാദം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിലേക്ക്

വിവാദ കഫ് സിറപ്പ് നിര്‍മ്മാതാവ് ഉല്‍പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പന നിരോധിച്ച് കേരളം

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റു, ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്

മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം; വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി വാട്ടര്‍ മെട്രോ പുതിയ ടെര്‍മിനലുകള്‍ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

അടുത്ത ലേഖനം
Show comments