Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എന്റെ മാമൻ ആണ് മച്ചമ്പി ആണ് കുഞ്ഞമ്മേടെ മാപ്പിള ആണ് എന്നൊക്കെ പറയും, കാര്യമാക്കണ്ട’- സാബുമോൻ

സാബുമോൻ

ചിപ്പി പീലിപ്പോസ്

, വെള്ളി, 21 ഫെബ്രുവരി 2020 (12:51 IST)
ബിഗ് ബോസ് സീസൺ ഒന്നിലെ വിജയ് സാബുമോൻ അബ്ദുസമദ് ആയിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥിയായ രജിത് കുമാറിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സാബു കഴിഞ്ഞ ദിവസം രംഗത്ത് വന്നതോടെ സാബുവിന് വേണ്ടി ജയ് വിളിച്ചിരുന്നവർ താരത്തെ തെറി വിളിച്ച് തുടങ്ങി. 
 
താരത്തിന് നേരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായി. ഇപ്പോഴിതാ തനിക്ക് ഇതൊന്നും ഒരു പ്രശ്നം അല്ലെന്ന്  ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയാണ് സാബുമോൻ. ബിഗ് ബോസ് രണ്ടാം ഭാഗത്തിന്റെ ഓരോ ദിവസം വിശകലനങ്ങൾ തുടങ്ങുന്നു എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന പോസ്റ്റിൽ തെറി വിളിക്കാൻ ഉള്ളവർ എന്നെ മാത്രം തെറി വിളിക്കുക. എന്റെ ഭാര്യയേയും പിള്ളേരെയും തെറി വിളിക്കുന്നത് നിർത്താനും സാബുമോൻ പറയുന്നുണ്ട്. 
 
സാബുമോന്റെ പോസ്റ്റിങ്ങനെ:
 
ബിഗ് ബോസ് രണ്ടാം ഭാഗത്തിന്റെ ഓരോ ദിവസം വിശകലനങ്ങൾ ആരംഭിക്കുന്നു. തെറി വിളിക്കാൻ ഉള്ളവർ എന്നെ മാത്രം തെറി വിളിക്കുക. എന്റെ ഭാര്യയേയും പിള്ളേരെയും തെറി വിളിക്കുന്നത് നിർത്തുക. ((ഇനി അഥവാ തെറി വിളിക്കുന്നെങ്കിൽ ഒർജിനൽ ഐഡിയിൽ നിന്ന് വിളിക്കുക.) യുത്തം എങ്കിൽ യുത്തം തന്നെ. ഹഹ് വേറെ ഒരു കാര്യം കൂടി, എന്റെ മാമൻ ആണ് മച്ചമ്പി ആണ് കുഞ്ഞമ്മേടെ മാപ്പിള ആണ് എന്ന് പറഞ്ഞോണ്ട് പലരും വരും, അവന്മാരെല്ലാം എനിക്ക് ഹൃദയം കൊണ്ട് അടുത്ത ആളുകളെ അല്ല, എന്ന കാര്യം കൂടി വ്യക്തമാക്കുന്നു. കൂട്ടുകാരെ നമ്മൾ കോർത്ത കൈ അഴിയാതെ നോക്കണം, ചേർന്ന ഹൃത്താള ഗതി ഊർന്നു പോകാതെ നോക്കണം. രണ്ട് ദിവസത്തിനുശേഷം ആരംഭിക്കും, എല്ലാം ഒന്ന് കാണട്ടെ ആദ്യം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അവർ രണ്ട് പേരും താരങ്ങളാണ്”: ഭാര്യയല്ലാതെ തന്നെ ആകർഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച് പൃഥ്വിരാജ്