Publish Date: Tue, 20 Jun 2023 (11:45 IST)
Updated Date: Tue, 20 Jun 2023 (11:47 IST)
9 മത്സരാര്‍ത്ഥികളുമായി ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. അഖില്‍ മാരാരുടെ പല്ല് അടിച്ച് തകര്‍ക്കുമെന്ന് ശോഭ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ സാഡിസ്റ്റ് എന്ന് ജുനൈസിനെ അഖില്‍ വിളിച്ചതാണ് തുടക്കം.
നിന്നെ നോമിനേഷനില്‍ രക്ഷിച്ചതുകൊണ്ട് അവനെ താങ്ങിക്കൊടുത്തോ എന്ന പ്രതികരണവുമാണ് വാക്‌പോരിന് തുടക്കമിട്ടത്. മാരാരുടെ പല്ല് അടിച്ച് തകര്‍ക്കുമെന്ന് ശോഭ പറഞ്ഞത്. ശോഭയ്ക്കുള്ള മറുപടി നാദിറ കൊടുക്കുന്നതും പിന്നെ കണ്ടു.'അങ്ങനെ നിനക്ക് പല്ല് തകര്‍ക്കാന്‍ പുറത്തും പറ്റില്ല, ഇവിടെയും നീ ചെയ്യരുത്. പുറത്തായാലും ഇവിടെ ആയാലും നിനക്ക് ചെയ്യാന്‍ പറ്റില്ലെന്ന് നിനക്കറിയാം. കാരണം അത് നിയമ വിരുദ്ധമാണ്', എന്നാണ് നാദിറ ശോഭയോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം മോഹന്‍ലാല്‍ ശോഭയോട് ചോദിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു.