Webdunia - Bharat's app for daily news and videos

Install App

കുളിമുറിയുടെ ചുവരിൽ തലയിടിച്ച് പൊട്ടിച്ചു, പരുക്കുകളോടെ ശ്രീശാന്ത് ആശുപത്രിയിൽ

കുളിമുറിയുടെ ചുവരിൽ തലയിടിച്ച് പൊട്ടിച്ചു, പരുക്കുകളോടെ ശ്രീശാന്ത് ആശുപത്രിയിൽ

Webdunia
ചൊവ്വ, 4 ഡിസം‌ബര്‍ 2018 (10:16 IST)
കുളിമുറിയുടെ ചുമരില്‍ തലയടിച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാലിറ്റി ഷോയായ ഹിന്ദി ബിഗ് ബോസിലായിരുന്നു സംഭവം നടന്നത്. ഷോയുടെ സംഘാടകർ തന്നെയാണ് ശ്രീശാന്തിനെ ആശുപത്രിയിലെത്തിച്ചത്.
 
സംഘാടകരാണ് ശ്രീശാന്ത് സ്വയം കുളിമുറിയുടെ ചുമരില്‍ തലയടിച്ച് പൊട്ടിച്ചതാണെന്ന കാര്യം അറിയിച്ചിരിക്കുന്നത്. സുരഭി റാണയെന്ന ബിഗ് ബോസിലെ മല്‍സരാര്‍ഥി ശ്രീശാന്ത് അധിക്ഷേപിച്ച് സംസാരിച്ചിരിക്കുന്നു. ഇതിനെ തുടര്‍ന്ന് അവതാരകനായ സല്‍മാന്‍ ഖാന്‍ ശ്രീശാന്തിനെ ശാസിക്കുകയുണ്ടായി.
 
ഇതില്‍ മനംനൊന്ത് താരം കുളിമുറിയില്‍ കയറി കരയുകയും തുടര്‍ന്ന് ചുമരില്‍ തലയടിച്ച് പൊട്ടിക്കുകയുമായിരുന്നെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ. അതേസമയം ഇപ്പോള്‍ താരത്തിന് പേടിക്കാന്‍ ഒന്നുമില്ലെന്ന് ഭാര്യ ഭുവനേശ്വരി ട്വിറ്ററിലൂടെ അറിയിച്ചു. ശ്രീശാന്ത് ഇപ്പോള്‍ തിരിച്ചെത്തിയെന്ന് സംഘാടകര്‍ അറിയിച്ചതായും  അവർ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗളൂരു നഗരത്തില്‍ 6.77 കോടി രൂപയുടെ വന്‍ ലഹരി വേട്ട; ഒന്‍പത് മലയാളികളും നൈജീരിയന്‍ പൗരനും അറസ്റ്റില്‍

ചൈന വിചാരിച്ചാല്‍ 20 മിനിറ്റിനുള്ളില്‍ അമേരിക്കന്‍ വിമാനവാഹിനികളെ തകര്‍ക്കാന്‍ സാധിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

Kerala Weather: വരുന്നത് 'ഹെവി' മഴക്കാലം; കേരളത്തില്‍ ഇടവപ്പാതി കനക്കും

Congress Cyber Attack against Divya S Iyer IAS: ദിവ്യ എസ് അയ്യറിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

അടുത്ത ലേഖനം
Show comments