Webdunia - Bharat's app for daily news and videos

Install App

‘മലയാളി മങ്കയോ തമിഴ് പെണ്‍കൊടിയോ, ആരാണ് കൂടുതല്‍ സുന്ദരി?’; നീയാ നാനാ എന്ന സംവാദ പരിപാടി വിവാദത്തില്‍

നീയാ നാനാ എന്ന സംവാദ പരിപാടി വിവാദത്തില്‍

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (10:11 IST)
തമിഴ് ചാനലായ വിജയ് ടിവിയിലെ നീയാ നാനാ എന്ന സംവാദ പരിപാടി വിവാദത്തില്‍. മലയാളി പെണ്‍കുട്ടികള്‍ക്കാണോ തമിഴ് പെണ്‍കുട്ടികള്‍ക്കാണോ സൗന്ദര്യം കൂടുതലെന്ന ചര്‍ച്ചയാണ് പരിപാടിയെ വിവാദത്തില്‍ എത്തിച്ചത്. ചാനല്‍ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. 
 
പരമ്പരാഗത വേഷത്തിലായിരുന്നു പരിപാടിയില്‍ സ്ത്രീകള്‍ പങ്കെടുത്തത്. മലയാളി മങ്കമാര്‍ സെറ്റ് സാരിയും തമിഴ് പെണ്‍കുട്ടികള്‍ കാഞ്ചീപുരവുമായിരുന്നു ധരിച്ചിരുന്നത്. സ്ത്രീകളെ ഇത്തരത്തില്‍ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നിയമപ്രകാരം കേസെടുക്കണമെന്നും സംപ്രേഷണം തടയണമെന്നും ആവശ്യപ്പെട്ട് കാഞ്ചീപുരത്തെ മക്കള്‍ മണ്‍ട്രം എന്ന സംഘടന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ പരിപാടി പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ അന്തോണി അറിയിച്ചു. പരിപാടിയുടെ ഉദ്ദേശ ശുദ്ധി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല; സിനിമാ നടന്മാര്‍ക്കെതിരായി സമര്‍പ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിന്‍വലിക്കുന്നതായി നടി

'ഹമാസ് ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'; തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ ബെഞ്ചമിന്‍ നെതന്യാഹു

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

അടുത്ത ലേഖനം
Show comments