ഓണത്തിന് ഷക്കീല ഫ്ലവേഴ്സ് ചാനലില്‍ !
ഓണത്തിന് ഷക്കീല മനസ് തുറക്കും, ഫ്ലവേഴ്സ് ചാനലില്‍ !
തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് നീലത്തരംഗം സൃഷ്ടിച്ച ഷക്കീല വരുന്ന ഓണത്തിന് ഫ്ലവേഴ്സ് ചാനലില്‍ അതിഥിയായി എത്തുന്നു. ഫ്ലവേഴ്സിന്‍റെ ‘കോമഡി സൂപ്പര്‍ നൈറ്റ് 2’ലാണ് ഷക്കീല അതിഥിയാകുന്നത്.
ഓണം സ്പെഷ്യല്‍ എപ്പിസോഡില്‍ എത്തുന്ന ഷക്കീല തന്‍റെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രക്ഷേപണം ചെയ്യുന്ന ‘കോമഡി സൂപ്പര്‍ നൈറ്റ് 2’ന്‍റെ അവതാരകന്‍ നടന്‍ വിനയ് ഫോര്‍ട്ട് ആണ്.