സി പി എമ്മിന്‍റെ നയങ്ങള്‍ക്കെതിരെ സി പി ഐ നേതാക്കള്‍ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും തുടര്‍ന്ന് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ സംസ്ഥാനത്ത് ഇടതുപക്ഷരാഷ്ട്രീയം കലങ്ങിമറിയുകയാണ്. ഇപ്പോഴിതാ, സി പി എം ചാനലായ കൈരളി ടി വിക്ക് ബദലായി സി പി ഐയും ടി വി ചാനല്‍ തുടങ്ങാനൊരുങ്ങുന്നു!
സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിയാണ് ഈ ആശയം മുന്നോട്ടുവച്ചത്. ആന്ധ്രയിലും തമിഴ്‌നാട്ടിലും ചാനല്‍ തുടങ്ങുന്നതിന്‍റെ നടപടികള്‍ വിജയകരമായി മുന്നോട്ടുപോകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ചാനല്‍ തുടങ്ങുക എന്ന ലക്‍ഷ്യത്തിലേക്ക് സംസ്ഥാന ഘടകം നീങ്ങുന്നത്.
എന്നാല്‍ സി പി ഐയുടെ നിലവിലുള്ള പത്രവും മറ്റ് പ്രസിദ്ധീകരണങ്ങളും പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനിടെ ഒരു ടി വി ചാനല്‍ കൂടി നടത്തിക്കൊണ്ടുപോകുക എന്നത് ശ്രമകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഏറെ ആലോചിച്ചുമാത്രമേ സി പി ഐ ഈ പദ്ധതി നടപ്പാക്കൂ എന്നാണ് അറിയാന്‍ കഴിയുന്നത്.
സി പി എമ്മിന് കേരളത്തില്‍ കൈരളി, കൈരളി വീ, പീപ്പിള്‍ ടി വി എന്നീ ടി വി ചാനലുകളുണ്ട്.