ചാനലുകളില്‍ ഓണാഘോഷത്തിന് പുതിയ സിനിമകള്‍ !
, ചൊവ്വ, 21 ഓഗസ്റ്റ് 2012 (16:01 IST)
ഇത്തവണ ഓണാഘോഷം ഗംഭീരമാക്കാന്‍ ടി വി ചാനലുകള്‍ മത്സരിക്കുകയാണ്. ഓണത്തിന് പുതുപുത്തന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് മത്സരം കൊഴുപ്പിക്കാനാണ് ചാനലുകള്‍ തയ്യാറെടുക്കുന്നത്. റിലീസായി മാസങ്ങള്‍ മാത്രം പിന്നിട്ട സിനിമകള്‍ ഓണക്കാലത്ത് കൂട്ടത്തോടെ മിനിസ്ക്രീനിലേക്കെത്തുന്നു.‘22 ഫീമെയില്‍ കോട്ടയം’ ആണ് ഇത്തവണ ഓണത്തിന് സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന പ്രധാന സിനിമ. മാത്രമല്ല, ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും സൂര്യ അവതരിപ്പിക്കുന്നുണ്ട്. മഴവില്‍ മനോരമയില്‍ മമ്മൂട്ടി - ലാല്‍ ടീമിന്‍റെ ‘കോബ്ര’ സംപ്രേക്ഷണം ചെയ്യും.ഏഷ്യാനെറ്റില്‍ മോഹന്‍ലാല്‍ ചിത്രം ‘കാസനോവ’യാണ് പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. അറബീം ഒട്ടകോം പി മാധവന്‍ നായരും, ബ്യൂട്ടിഫുള്‍, സ്പാനിഷ് മസാല, ബോഡിഗാര്‍ഡ്, മെട്രോ, നായിക, അസുരവിത്ത്, കന്യാകുമാരി എക്സ്പ്രസ്, കില്ലാടി രാമന്‍ തുടങ്ങിയ ചിത്രങ്ങളും ഏഷ്യാനെറ്റിന്‍റെ ഓണ സിനിമകളാണ്.കൈരളി ടിവിയും ഓണത്തിന് പുതിയ സിനിമകളുമായി രംഗത്തുണ്ട്. സെക്കന്‍റ്‌ഷോ, കളക്ടര്‍, എം എല്‍ എ മണി പത്താംക്ലാസും ഗുസ്തിയും, മലര്‍വാടി ആര്‍ട്സ് ക്ലബ്, ട്രാഫിക്, ത്രില്ലര്‍, തെമ്മാടിക്കൂട്ടം, പോത്തന്‍വാവ, വല്യേട്ടന്‍, തെങ്കാശിപ്പട്ടണം, തൊമ്മനും മക്കളും, ഈ പട്ടണത്തില്‍ ഭൂതം, അപരിചിതന്‍ എന്നിവയാണ് കൈരളിയുടെ ഓണക്കാല സിനിമകള്‍. അമൃത ടി വിയും ഇത്തവണത്തെ ഓണസദ്യയില്‍ സിനിമയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഉന്നം, വീണ്ടും കണ്ണൂര്‍, 1993 ബോംബെ മാര്‍ച്ച് 12, ഓര്‍മ്മ മാത്രം, കാര്യസ്ഥന്‍, നിന്നിഷ്ടം എന്നിഷ്ടം, റെഡ് അലര്‍ട്ട്, ക്ലാസ്മേറ്റ്സ്, രാവണപ്രഭു, വിനോദയാത്ര, സാഗര്‍ എലിയാസ് ജാക്കി, ഒരേ കടല്‍, ഐ ജി, ഇന്നത്തെ ചിന്താവിഷയം, ലൌഡ് സ്പീക്കര്‍, ആറാം തമ്പുരാന്‍, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയവയാണ് അമൃത ടി വി ഓണക്കാലത്ത് സംപ്രേക്ഷണം ചെയ്യുന്ന പ്രധാന ചിത്രങ്ങള്‍.
Follow Webdunia malayalam