Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണറായി വിജയനെ ഇന്‍റര്‍‌വ്യൂ ചെയ്യുന്നത് നവ്യാ നായര്‍ !

പിണറായി വിജയന്
, ബുധന്‍, 22 ഓഗസ്റ്റ് 2012 (15:28 IST)
PRO
കര്‍ക്കശക്കാരനായ രാഷ്ട്രീയ നേതാവാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അങ്ങനെയൊന്നും ചാനലുകള്‍ക്കോ അച്ചടി മാധ്യമങ്ങള്‍ക്കോ അഭിമുഖങ്ങള്‍ അനുവദിക്കാറില്ല പിണറായി. വാര്‍ത്താ സമ്മേളനങ്ങളില്‍ പോലും പിണറായി വാക്കുകള്‍ അളന്നുതൂക്കി ഉപയോഗിക്കുന്നയാളാണ്.

എങ്കില്‍ കേട്ടോളൂ, പിണറായി വിജയനെ ചലച്ചിത്രതാരം നവ്യാ നായര്‍ ഇന്‍റര്‍‌വ്യൂ ചെയ്യുന്നു. കൈരളി ടി വിയില്‍ ഓണക്കാലത്ത് ഉത്രാട ദിനത്തിലാണ്(ഓഗസ്റ്റ് 28) പിണറായി വിജയനും കുടുംബവുമായി നവ്യാനായര്‍ അഭിമുഖം നടത്തുന്നത്. പിണറായിയുടെ കുടുംബത്തെ അടുത്തുപരിചയപ്പെടാന്‍ ഈ അഭിമുഖത്തിലൂടെ മലയാളികള്‍ക്ക് കഴിയും.

കേസും കോടതിയും ഒക്കെ അവിടെ നില്‍ക്കട്ടെ. കുറച്ചു സമയം മലയാളത്തിന്‍റെ പ്രിയനടി ഉര്‍വശിയും മകള്‍ കുഞ്ഞാറ്റയും തമ്മിലുള്ള സ്നേഹബന്ധത്തേക്കുറിച്ച് അറിയാം. അതും കൈരളി ടി വിയില്‍ തന്നെ. 25ന് ശനിയാഴ്ചയാണ് ‘കുഞ്ഞാറ്റയും പൊടിമോളും’ - ഉര്‍വശി ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്.

മമ്മൂട്ടിയും രഞ്ജിത്തും കൈരളി ടിവിയുടെ സെലിബ്രിറ്റി ഇന്‍റര്‍‌വ്യൂവിലൂടെ ഒന്നിക്കുന്നതും കൈരളിയിലാണ്, തിരുവോണ ദിനത്തില്‍. നെടുമുടിയും സത്യന്‍ അന്തിക്കാടും തമ്മിലുള്ള പ്രത്യേക അഭിമുഖം, മോഹന്‍ലാലും മുകേഷും സിനിമാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ബോയിംഗ് ബോയിംഗ് എന്നിവയും തിരുവോണദിനത്തില്‍ കൈരളി ഒരുക്കുന്നുണ്ട്.

അവിട്ടം നാളില്‍ കേരള രാഷ്ട്രീയത്തിലെ ചാണക്യന്‍ കെ എം മാണിയുമായി നടന്‍ സുരാജ് വെഞ്ഞാറമ്മൂട് നടത്തുന്ന പ്രത്യേക അഭിമുഖം കൈരളിയില്‍ കാണാം. അന്നുതന്നെ ഷീലയും ജയഭാരതിയും ശാരദയും ഒന്നിക്കുന്ന അഭിമുഖ പരിപാടിയുമുണ്ട്.

പൃഥ്വിരാജിന്‍റെ പ്രത്യേക അഭിമുഖം, യേശുദാസിന്‍റെ അഭിമുഖം, ദിലീപ് അവതരിപ്പിക്കുന്ന മിമിക്രി, ജയറാമും ജയരാജ് വാര്യരുമൊന്നിക്കുന്ന അഭിമുഖ പരിപാടി, വിനീത് ശ്രീനിവാസന്‍, ഒ എന്‍ വി കുറുപ്പ്, കാവ്യാ മാധവന്‍ എന്നിവരുടെ അഭിമുഖങ്ങള്‍ ഇവയും കൈരളിയില്‍ ഓണക്കാലത്തുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനും എം എ ബേബിയും ഒത്തുചേരുന്ന പ്രത്യേക പരിപാടി, താരങ്ങള്‍ വേമ്പനാട്ടുകായലിലൂടെ നടത്തുന്ന ഉല്ലാസയാത്ര എന്നിവയും കൈരളി സമ്മാനിക്കുന്ന ഓണക്കാഴ്ചകളാണ്.

Share this Story:

Follow Webdunia malayalam