Select Your Language

Notifications

webdunia
webdunia
webdunia
webdunia

സല്‍മാനോ രാഹുലോ, സെക്സി ബാച്ചിലറാര്?

സെക്സി ബാച്ചിലര്
മുംബൈ , വെള്ളി, 22 ഏപ്രില്‍ 2011 (13:46 IST)
PRO
PRO
ഇന്ത്യയിലെ ഏറ്റവും സെക്സിയായ പുരുഷനാരാണെന്ന് കണ്ടെത്താനുള്ള വോട്ടെടുപ്പിലാണ് ഒരു പ്രമുഖ ചാനല്‍. പൊതു ജനങ്ങളില്‍ നിന്നുള്ള വോട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഏറ്റവും സെക്സിയായ ബാച്ചിലറെ തെരഞ്ഞെടുക്കുക. രാഷ്ടീയനായകന്‍ രാഹുല്‍ ഗാന്ധി, എയിറ്റ് പാ‍ക്ക് മാന്‍ സല്‍മാന്‍ ഖാന്‍, യുവ നടന്മാരായ രണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍ എന്നീ പ്രമുഖരൊക്കെയാണ് മത്സര പാനലിലുള്ളത്.

ഹോളിവുഡിലെ ഏറ്റവും വര്‍ണ്ണപ്പകിട്ടുള്ള നഗരമായ ടിന്‍സില്‍ ടൌണില്‍ നിന്നുള്ള മൂന്ന് സുന്ദരിമാരടങ്ങുന്ന ജൂറിയെക്കൂടാതെ പ്രമുഖ ബോളീവുഡ് താരങ്ങളായ പ്രീതി സിന്റ, ഊര്‍മ്മിള മണ്ടോട്‌കര്‍, കത്രീന കൈഫ്, സോഫി ചൌധരി എന്നിവരെക്കൂടി ചാനല്‍ അധികൃതര്‍ മത്സരത്തിലെ വിധികര്‍ത്താക്കളായി നിയമിക്കും. ജൂറി അംഗങ്ങളുടെ സഹായത്തോടെ 10 മത്സരാര്‍ത്ഥികളില്‍ നിന്ന് 5 പേരെ തെരഞ്ഞെടുക്കും പിന്നീട് ഇവരില്‍ നിന്നായിരിക്കും ഏറ്റവും സെക്സിയായ പുരുഷനെ കണ്ടെത്തുക.

പുരുഷശരീര പ്രദര്‍ശത്തിന്‌ പുതിയ മാനങ്ങള്‍ നല്‍കിയ താരമാണ്‌ സല്‍മാന്‍ ഖാന്‍. ഇതിന്റെ പേരില്‍ മസില്‍ മാനെന്ന്‌ ചിലരൊക്കെ സ്‌നേഹപൂര്‍വ്വവും മറ്റുചിലര്‍ വിമര്‍ശനപരമായും സല്‍മാന്‌ ഇരട്ടപ്പേരും നല്‍കിയിട്ടുണ്ട്‌. മേനി അഴകിന്റെയും പ്രദര്‍ശനത്തിന്റേയും കാര്യത്തില്‍ രണ്‍ബീര്‍ കപൂറും ഷാഹിദ് കപൂറും ഒട്ടും പുറകിലല്ല. രാഹുല്‍ ഗാന്ധിയും സമയം കിട്ടുമ്പോഴൊക്കെ ജിമ്മില്‍ പോകാറുണ്ടത്രെ. എന്തായാലും താര സുന്ദരിമാരും ആരാധകരും ചേര്‍ന്ന് ആരെ തെരഞ്ഞെടുക്കുമെന്ന് കാത്തിരുന്ന് കാണാം.

Share this Story:

Follow Webdunia malayalam