Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുശീല്‍ കുമാറിനെ തട്ടിക്കൊണ്ടു പോകും?

അമിതാഭ് ബച്ചന്
പാറ്റ്ന , ഞായര്‍, 30 ഒക്‌ടോബര്‍ 2011 (16:17 IST)
PTI
PTI
അവതാരകനായ അമിതാഭ് ബച്ചനെ പോലും ഞെട്ടിച്ചാണ് ‘കോ‍ന്‍ ബനേഗ ക്രോര്‍പതി’യുടെ അഞ്ചാം സീസണില്‍ സുശീല്‍ കുമാര്‍ എന്ന കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കോടിപതിയായത്. 6,000 രൂപയുടെ പ്രതിമാസ ശമ്പളം മാത്രം വരുമാനമുള്ള സുശീല്‍ കുമാര്‍ എന്ന ബിഹാറുകാരന്‍ അഞ്ച് കോടി രൂപയുടെ ഉടമയായി മാറി. എന്നാല്‍ സുശീല്‍ കുമാറിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോകുമോ എന്ന ഭീതിയിലാണ് അദ്ദേഹത്തിന്റെ കുടുംബമിപ്പോള്‍.

ക്രിമിനല്‍ സംഘങ്ങളും സാമൂഹ്യവിരുദ്ധരും ഒരുപാടുള്ള സ്ഥലമാണ് ബിഹാര്‍. ഇവര്‍ സുശീല്‍ കുമാറിനെ റാഞ്ചിക്കൊണ്ടുപോകുമോ എന്നാണ് വീട്ടുകാരുടെ ഭയം. സുശീല്‍ കുമാര്‍ മുംബൈയില്‍ നിന്ന് വീട്ടില്‍ മടങ്ങിയെത്തിയിട്ടില്ല. അദ്ദേഹത്തേക്കുറിച്ചറിയാനായി വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരുമൊക്കെ പ്രവഹിക്കുകയാണ്. എന്നാല്‍ അദ്ദേഹം എന്ന് മടങ്ങിയെത്തും എന്ന് പറയാന്‍ പോലും വീട്ടുകാര്‍ക്ക് ഭയമാണ്. സുശീല്‍ കുമാറിനെ ആരെങ്കിലും അപകടത്തിലാക്കുമോ എന്നാണ് ഇവരുടെ പേടി. പക്ഷേ വീട്ടുകാരുടെ ആശങ്കയ്ക്ക് അടിസ്ഥനമില്ലെന്നാണ് ബിഹാര്‍ പൊലീസ് അറിയിക്കുന്നത്.

സോണി എന്റര്‍ടെയെന്മെന്റ് ചാനലിന്റെ ‘കോ‍ന്‍ ബനേഗ ക്രോര്‍പതി’ എന്ന ഷോയില്‍ മത്സരിച്ച് വിജയിച്ചാണ് സുശീല്‍ കുമാര്‍ കോടിപതിയായത്. ഇതിനുമുമ്പ് പലരും പിന്‍‌മാറിയ, അഞ്ചു കോടിയുടെ ജാക്പോട്ട് ചോദ്യത്തിന് സുശീല്‍ ഉത്തരം പറഞ്ഞത് ‘ലൈഫ് ലൈന്‍’ അവസരം ഉപയോഗിച്ചാണ്. സുഹൃത്തിനെ ഫോണ്‍ ചെയ്താണ് സുശീല്‍ ശരിയുത്തരം പറഞ്ഞത്. സുശീല്‍ അവസാന ചോദ്യത്തിനും ശരിയുത്തരം പറഞ്ഞപ്പോള്‍ നിങ്ങള്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് അമിതാഭ് പറഞ്ഞത്.

ഈ മെഗാഷോയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരാള്‍ അഞ്ചു കോടി രൂപ സ്വന്തമാക്കുന്നത്. സിവില്‍ സര്‍വീസ് നേടുകയെന്നതാണ് ഇനി സുശീല്‍ കുമാറിന്റെ ലക്‍ഷ്യം. 27-കാരനായ അദ്ദേഹം വിവാഹിതനാണ്.

Share this Story:

Follow Webdunia malayalam