Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മുന്‍ഷി’ മൂസത് അന്തരിച്ചു

മുന്ഷി
തിരുവനന്തപുരം , വ്യാഴം, 3 ഒക്‌ടോബര്‍ 2013 (14:55 IST)
PRO
PRO
ആദ്യകാല മാധ്യമപ്രവര്‍ത്തകന്‍ എവികെ മൂസത് (78) അന്തരിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ഷി എന്ന പരിപാടിയിലെ മുന്‍ഷിയെ അവതരിപ്പിച്ചിരുന്നത് മൂസതായിരുന്നു. വെജിറ്റേറിയന്‍ കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയായിരുന്നു. സസ്യാഹാരത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി നിരവധി പ്രചാരണങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നാലുതവണ നിയമസഭയിലേക്കും മൂന്നുതവണ ലോക്സഭയിലേക്കും മല്‍സരിച്ചിട്ടുണ്ട്.

2000 സെപ്റ്റംബർ 11നു തുടങ്ങിയ ഈ പരിപാടി രണ്ടായിരത്തിലേറെ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ പരിപാടിയാണ്. തുടർച്ചയായി ഏറ്റവുമധികം എപ്പിസോഡുകള്‍ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷന്‍ പരിപാടി എന്ന നിലയില്‍ ലിംക ബുക്സ് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടി. മുന്‍പ് മുന്‍ഷിയായി വേഷമിട്ടിരുന്ന കെപിഎസ് കുറുപ്പ് പിന്മാറിയപ്പോഴാണ് ആ സ്ഥാനത്തേക്ക് മൂസത് എത്തിയത്.

Share this Story:

Follow Webdunia malayalam