Webdunia - Bharat's app for daily news and videos

Install App

നടി വിഷ്ണുപ്രിയ വിവാഹിതയാവുന്നു! വരന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകൻ, ചിത്രങ്ങൾ പങ്കുവച്ച് താരം

വിവാഹത്തിന് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് കാണിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ വിനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ നടി പുറത്ത് വിട്ടിരിക്കുകയാണ്.

Webdunia
വ്യാഴം, 13 ജൂണ്‍ 2019 (12:43 IST)
ദിലീപ് നായകനായിട്ടെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടി വിഷ്ണുപ്രിയ പിള്ള വിവാഹിതയാകുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയനാണ് വരന്‍.ഇരുവരും ഈ മാസം വിവാഹിതരാവുകയാണ്. വിവാഹത്തിന് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് കാണിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ വിനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ നടി പുറത്ത് വിട്ടിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ വൈറലാവുകയാണ്.
 
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിവാഹനിശ്ചയം നടത്തിയിരുന്നു. ചടങ്ങുകളുടെ ചിത്രങ്ങള്‍ വിഷ്ണുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അന്ന് മുതല്‍ നവദമ്പതികള്‍ക്ക് വിവാഹത്തിന്റെ ആശംസകളുമായി ആരാധകര്‍ എത്തിയിരുന്നു. വിവാഹത്തിന് ദിവസങ്ങള്‍ അവശേഷിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് വിഷ്ണുപ്രിയ.
 
നര്‍ത്തകിയായിരുന്ന വിഷ്ണുപ്രിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. 2007 ല്‍ ദിലീപ് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തി. പിന്നീടിങ്ങോട്ട് വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളെ വിഷ്ണുപ്രിയ അവതരിപ്പിച്ചു. 2009 ല്‍ കേരളോത്സവം എന്ന ചിത്രത്തില്‍ നായികയായി പ്രത്യക്ഷപ്പെട്ടു. നാന്‍ങ്കാ എന്ന ചിത്രത്തിലൂടെ 2011 ല്‍ തമിഴ് സിനിമയിലേക്കും നടി അരങ്ങേറ്റം നടത്തിയിരുന്നു. കാന്താരം എന്ന ചിത്രമാണ് അവസാനമായിട്ടെത്തിയത്. സിനിമയ്ക്കപ്പുറം ടെലിവിഷന്‍ പരിപാടികളിലും വിഷ്ണുപ്രിയ സജീവമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു

ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ; കോണ്‍ഗ്രസിന് 289 കോടി

അടുത്ത ലേഖനം
Show comments