Publish Date: Mon, 15 Nov 2021 (17:11 IST)
Updated Date: Mon, 15 Nov 2021 (17:14 IST)
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് തന്‍വി എസ് രവീന്ദ്രന്‍. സീരിയലുകളിലൂടേയും സ്റ്റാര്‍ മാജികിലൂടേയും ശ്രദ്ധനേടിയ താരം വിവാഹിതയായി.വിവാഹചടങ്ങിനിടയില്‍ നിന്നുള്ള കന്യാദാനം ചടങ്ങിന്റെ വീഡിയോ തന്‍വി പങ്കുവെച്ചു.വരന്‍ ഗണേഷ്.
ദുബായ്‌യില്‍ പ്രൊജക്റ്റ് മാനേജരായി ജോലിചെയ്യുകയാണ് ഗണേഷ്. മുംബൈ സ്വദേശിയാണ് വരന്‍.ദുബായില്‍ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്.
മൂന്നുമണി, രാത്രിമഴ, ഭദ്ര, പരസ്പരം തുടങ്ങിയ പരമ്പരകളിലൂടെ തിളങ്ങിയ താരമാണ് തന്‍വി.