Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരിച്ചുവരാന്‍ പറ്റുമെന്ന് റോബിന് അഹങ്കാരം ഉണ്ടായിരുന്നു, ഞാന്‍ ക്വിറ്റ് ചെയ്തത് അവന് പണി കൊടുക്കാന്‍: ജാസ്മിന്‍ എം.മൂസയുടെ വെളിപ്പെടുത്തല്‍

Bigg Boss Malayalam Jasmine M Moosa against Robin
, തിങ്കള്‍, 6 ജൂണ്‍ 2022 (15:41 IST)
ബിഗ് ബോസ് മലയാളത്തില്‍ അങ്ങേയറ്റം നാടകീയ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. ജാസ്മിന്‍ എം.മൂസ സ്വന്തം താല്‍പര്യ പ്രകാരം ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തതും ഡോ.റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയതുമാണ് ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചാ വിഷയം. താന്‍ ബിഗ് ബോസില്‍ നിന്ന് ക്വിറ്റ് ചെയ്തതിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിന്‍ ഇപ്പോള്‍. 
 
സീക്രട്ട് റൂമില്‍ ആക്കിയപ്പോള്‍ ഷോയിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന അഹങ്കാരം റോബിന് ഉണ്ടായിരുന്നു. ആ അഹങ്കാരം തീര്‍ക്കാനാണ് താന്‍ സ്വയം ക്വിറ്റ് ചെയ്തതെന്ന് ജാസ്മിന്‍ പറയുന്നു. റോബിന്റെ അഹങ്കാരം തീര്‍ത്തു കൊടുത്തതാണ്. അവന്‍ ഇനി തിരിച്ചുവരില്ല എന്ന ഉറപ്പിന് വേണ്ടി 75 ലക്ഷം പോട്ടെ പുല്ല് എന്നുവെച്ച് ഷോയില്‍ നിന്ന് ഇറങ്ങി പോന്നത്. അല്ലാതെ റോബിന്‍ തിരിച്ചുവരുമെന്ന് പേടിച്ചിട്ടല്ല എന്നും ജാസ്മിന്‍ പറഞ്ഞു. 
 
റോബിനെ സീക്രട്ട് റൂമില്‍ നിര്‍ത്തിയതിനാല്‍ ഷോയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ബിഗ് ബോസ് ആലോചിച്ചിരുന്നു. റോബിനെ തിരിച്ചുകൊണ്ടുവരുന്നതില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ച് ജാസ്മിന്‍ സ്വയം ക്വിറ്റ് ചെയ്തില്ലായിരുന്നെങ്കില്‍ റോബിനെ വീണ്ടും ബിഗ് ബോസിലേക്ക് എത്തിക്കുമായിരുന്നെന്നാണ് ഏഷ്യാനെറ്റുമായി ഏറ്റവും അടുത്ത വൃത്തങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടിലന്‍ ചിത്രങ്ങളുമായി മോഡല്‍ നിമിഷ