Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam:ലക്ഷ്വറി ബജറ്റ് കൊടുത്ത പണി, ആളിക്കത്താന്‍ പാകത്തിന് തീ കൊടുത്ത് ബിഗ് ബോസ്

കെ ആര്‍ അനൂപ്
ശനി, 15 ഏപ്രില്‍ 2023 (11:19 IST)
വരും ദിവസങ്ങളില്‍ ആളിക്കത്താന്‍ പാകത്തിന് തീ കൊടുത്ത് ബിഗ് ബോസ്. ലക്ഷ്വറി ബജറ്റ്. കൊടുത്ത പണി എന്താണെന്ന് അറിയേണ്ടേ.
 
ബിഗ് ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് ആവശ്യ ആഹാര സാധനങ്ങള്‍ വാങ്ങുന്നതിനപ്പുറം ബിഗ് ബോസ് നല്‍കുന്നതാണ് ലക്ഷ്വറി പൊയന്റ്‌സ്. കൂടുതലായി സാധനങ്ങള്‍ ഇത് ഉപയോഗിച്ച് വാങ്ങാനാകും. ഓരോ വീക്കിലി ടാസ്‌കിലെ പ്രകടനത്തെ വിലയിരുത്തിയാണ് ഇത് നല്‍കുക. 3500 ലക്ഷറി പോയിന്റ് ആണ് ഇത്തവണ നല്‍കിയത്.
 
 വീട്ടിലെ അഞ്ചുപേര്‍ക്ക് ആക്ടിവിറ്റി ഏരിയയിലെ പ്ലാസ്മ ടിവിയില്‍ നിന്നും ആവശ്യമായി വേണ്ടിവരുന്ന വസ്തുക്കള്‍ തിരഞ്ഞെടുക്കാം. അതിനായി പ്രത്യേകം സമയവും ബിഗ് ബോസ് നല്‍കുന്നു. ടീം വര്‍ക്ക് ആയി വേണം പണികള്‍ ചെയ്തു തീര്‍ക്കാന്‍. വീക്കിലി ടാസ്‌കിലെ പ്രകടനത്തിനനുസരിച്ച് ശോഭ, ശ്രുതി, അഞ്ജൂസ്, നാദിറ, സെറീന എന്നിവരാണ് ഇത്തവണ പോയത്. സാധനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജോലി ശ്രുതിയും ശോഭയും ചേര്‍ന്ന് നിര്‍വഹിച്ചു. സെറീന ബോര്‍ഡില്‍ എഴുതാനും, അഞ്ജൂസ്, നാദിറ എന്നിവര്‍ കണക്ക് നോക്കുകയും ചെയ്തു. എന്നാല്‍ ബിഗ് ബോസ് തന്നിട്ടുള്ള പോയിന്റില്‍ കൂടുതല്‍ പര്‍ച്ചേസ് ചെയ്യാന്‍ പാടില്ല .അങ്ങനെ വരുകയാണെങ്കില്‍ എല്ലാം പോയന്റും നഷ്ടമാകും.
 
എന്നാല്‍ അതു തന്നെയാണ് സംഭവിച്ചത്. 100 പോയിന്റ് അധികം കൂടുകയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ ലക്ഷ്വറി വിഭവങ്ങള്‍ ഒന്നും ലഭിക്കുകയും ഇല്ല.നാദിറയും സെറീനയും തമ്മില്‍ അതിനെ തുടര്‍ന്ന് തര്‍ക്കങ്ങളും ഉണ്ടായി. എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് സീന്‍ തണുപ്പിക്കാന്‍ ശ്രുതി നോക്കി. വരും ദിവസങ്ങളില്‍ ഇത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments