Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam Season 6: ഇത്തവണ നോമിനേഷനില്‍ ഉള്ളത് 12 പേര്‍, ഞെട്ടിക്കുന്ന മുന്നേറ്റം നടത്തി ജാസ്മിന്‍

കഴിഞ്ഞ ഒരാഴ്ചയായി ജാസ്മിനു വലിയ രീതിയില്‍ പിന്തുണയേറിയിട്ടുണ്ട്

രേണുക വേണു
ചൊവ്വ, 23 ഏപ്രില്‍ 2024 (08:44 IST)
Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഈ വാരം നോമിനേഷന്‍ പട്ടികയില്‍ ഉള്ളത് 12 പേര്‍. പവര്‍ റൂം അംഗങ്ങളും ക്യാപ്റ്റനും ഒഴികെ മറ്റെല്ലാ മത്സരാര്‍ഥികളും ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട്. അടുത്ത എവിക്ഷനു വേണ്ടിയുള്ള വോട്ടിങ് ഹോട്ട് സ്റ്റാറില്‍ ആരംഭിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലായി ഓരോരുത്തര്‍ വീതം ഇത്തവണ ബിഗ് ബോസ് വീട്ടില്‍ നിന്ന് എവിക്ട് ആകും. 
 
ജിന്റോ, സിബിന്‍, ജാസ്മിന്‍, അഭിഷേക് കെ., അഭിഷേക് എസ്, സായ്, അപ്‌സര, അര്‍ജുന്‍, അന്‍സിബ, നോറ, റസ്മിന്‍, നന്ദന എന്നിവരാണ് നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. ആദ്യ ദിനത്തിലെ വോട്ടിങ് പുരോഗമിക്കുമ്പോള്‍ ജിന്റോയാണ് മുന്നില്‍. തൊട്ടുപിന്നില്‍ ജാസ്മിന്‍ ഉണ്ടെന്നാണ് വിവരം. സിബിന്‍, അഭിഷേസ് എസ് എന്നിവരും ശക്തമായ പോരാട്ടം നടത്തുന്നു. 
 
കഴിഞ്ഞ ഒരാഴ്ചയായി ജാസ്മിനു വലിയ രീതിയില്‍ പിന്തുണയേറിയിട്ടുണ്ട്. ജാസ്മിനെ മറ്റു മത്സരാര്‍ഥികള്‍ കൂട്ടം ചേര്‍ന്ന് ഒറ്റപ്പെടുത്തുന്നതും അകാരണമായി കുറ്റപ്പെടുത്തുന്നതുമാണ് ഹേറ്റേഴ്‌സിനെ പോലും മാറ്റി ചിന്തിപ്പിച്ചത്. മികച്ച ഗെയിമര്‍ എന്ന നിലയിലും ജാസ്മിന്‍ പെര്‍ഫോം ചെയ്യുന്നുണ്ട്. ഫിസിക്കല്‍ ടാസ്‌ക്കുകളില്‍ അടക്കം തന്റെ നൂറ് ശതമാനം സമര്‍പ്പിക്കാന്‍ ജാസ്മിന്‍ ശ്രമിക്കുന്നു. പറയാനുള്ള കാര്യങ്ങള്‍ ആരുടെ മുഖത്തും നോക്കി വളരെ ബോള്‍ഡ് ആയി തന്നെ ജാസ്മിന്‍ തുറന്നടിക്കുന്നു. ഇതൊക്കെയാണ് ജാസ്മിനു പിന്തുണ വര്‍ധിക്കാന്‍ കാരണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം; നിയമങ്ങള്‍ ഇടയ്ക്ക് വെച്ച് മാറ്റാന്‍ ആകില്ലെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments