Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam Season 6: ബിഗ് ബോസില്‍ നിന്ന് പൂജ പുറത്ത് ! സിജോ തിരിച്ചെത്തുന്നു

ചികിത്സയുടെ ഭാഗമായാണ് പൂജ ബിഗ് ബോസില്‍ നിന്നു താല്‍ക്കാലികമായി പുറത്താകുന്നത്

രേണുക വേണു
തിങ്കള്‍, 22 ഏപ്രില്‍ 2024 (15:54 IST)
Pooja Krishnan - Bigg Boss Malayalam Season 6

Bigg Boss Malayalam Season 6: വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് എത്തിയ പൂജ കൃഷ്ണന്‍ ഷോയില്‍ നിന്ന് പുറത്തേക്ക്. ആരോഗ്യപരമായ അവശതകള്‍ കാരണമാണ് പൂജ പുറത്തായതെന്നാണ് വിവരം. ഡിസ്‌ക്കിനു അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പൂജ കൃഷ്ണന്‍ കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാതെ കരയുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. 
 
ചികിത്സയുടെ ഭാഗമായാണ് പൂജ ബിഗ് ബോസില്‍ നിന്നു താല്‍ക്കാലികമായി പുറത്താകുന്നത്. അതേസമയം ഡിസ്‌ക്കിന് അസഹ്യമായ വേദന ഉള്ളതിനാല്‍ ഒരുപാട് ദിവസത്തെ വിശ്രമം പൂജയ്ക്ക് വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ പൂജ ഇനി ബിഗ് ബോസിലേക്ക് തിരിച്ചെത്തില്ല. രണ്ടാഴ്ച മുന്‍പാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി പൂജ ബിഗ് ബോസിലേക്ക് എത്തിയത്. 
 
അതേസമയം ചികിത്സയിലായിരുന്ന സിജോ ഈ ആഴ്ച ബിഗ് ബോസ് വീട്ടിലേക്ക് മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരു മത്സരാര്‍ഥിയായ അസി റോക്കിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ സിജോയ്ക്ക് മുഖത്ത് അടിയേറ്റിരുന്നു. തുടര്‍ന്ന് സിജോയെ മൈനര്‍ സര്‍ജറിക്ക് വിധേയനാക്കേണ്ടി വന്നു. അതിനുശേഷം വിശ്രമത്തില്‍ പോയ സിജോ മൂന്ന് ആഴ്ചയ്ക്ക് ശേഷമാണ് ഇപ്പോള്‍ ബിഗ് ബോസിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

'താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുത്': സർക്കാരിനെ ചോദ്യം ചെയ്ത പാർവതിയോട് വിധു വിൻസെന്റ്

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ തകർത്തത് ആറ് യുദ്ധവിമാനങ്ങൾ, പാകിസ്ഥാനുണ്ടായത് വലിയ നഷ്ടം

പിന്തുടർന്ന് ശല്യം ചെയ്തു, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Rain Alert: മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

അടുത്ത ലേഖനം
Show comments