Publish Date: Sat, 20 Apr 2024 (16:06 IST)
Updated Date: Sat, 20 Apr 2024 (16:07 IST)
Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പുറത്ത്. ട്രാന്‍സ് പേഴ്‌സണും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ജാന്‍മോണിയാണ് ഇന്ന് പുറത്തായത്. വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തിയാണ് ജാന്‍മോണി എവിക്ട് ആയ വിവരം അറിയിക്കുന്നത്.
പ്രേക്ഷക വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ജാന്‍മോണിക്ക് ബിഗ് ബോസ് വീട്ടില്‍ നിന്നു പുറത്തേക്ക് പോകേണ്ടി വന്നത്. ആറാം വാരത്തിലേക്ക് എത്തുമ്പോഴാണ് ജാന്‍മോണിയുടെ എവിക്ഷന്‍.
വിഷു പ്രമാണിച്ച് കഴിഞ്ഞ ആഴ്ച എവിക്ഷന്‍ നടന്നിട്ടില്ല. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ജാന്‍മോണിക്ക് ഒപ്പം മറ്റൊരു മത്സരാര്‍ഥിയെ കൂടെ പുറത്താക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയായിരിക്കും അടുത്ത എവിക്ഷന്‍.