Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam Season 6: ജാസ്മിനെ വിവാഹം കഴിക്കുമോ? ഗബ്രിക്ക് പറയാനുള്ളത് ഇതാണ്

ജാസ്മിനെ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും ഗബ്രി പറഞ്ഞതാണ് ഇപ്പോള്‍ ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്

രേണുക വേണു
ബുധന്‍, 24 ഏപ്രില്‍ 2024 (10:10 IST)
Jasmin and Gabri (Bigg Boss Malayalam Season 6)

Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസണ്‍ 6 അമ്പതാം ദിവസത്തിലേക്ക് എത്തിച്ചേരുകയാണ്. പകുതി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ ചര്‍ച്ച ജാസ്മിന്‍-ഗബ്രിയേല്‍ റിലേഷന്‍ഷിപ്പിനെ കുറിച്ചാണ്. പ്രേക്ഷകര്‍ക്കിടയിലും ഈ കോംബോയെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നു. ഇരുവരും പ്രണയത്തിലാണോ സൗഹൃദമാണോ എന്നതാണ് പ്രേക്ഷകരുടെ സംശയം. 
 
ജാസ്മിനെ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും ഗബ്രി പറഞ്ഞതാണ് ഇപ്പോള്‍ ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്ന് ജാസ്മിന്‍ പറയുന്നുണ്ട്. അതിനു പിന്നാലെയാണ് ഗബ്രിയുടെ മറുപടി. ' എനിക്ക് ഇവളെ ഇഷ്ടമാണ്. എന്നുവച്ച് ഇവളുമായി റിലേഷന്‍ഷിപ്പില്‍ ആകാനോ വിവാഹം കഴിക്കാനോ എനിക്ക് പറ്റില്ല,' ഗബ്രി പറഞ്ഞു. ' എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടി. ജാസ്മിനു അതുമതി,' ജാസ്മിന്‍ തിരിച്ചുപറഞ്ഞു. 
 
അതേസമയം നേരത്തെയും പലവട്ടം തനിക്ക് ഗബ്രിയുമായുള്ള ബന്ധത്തെ കുറിച്ച് ജാസ്മിന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. തനിക്ക് ഗബ്രിയെ ഭയങ്കര ഇഷ്ടമാണെന്നും എന്നാല്‍ ഈ റിലേഷന്‍ഷിപ്പ് വിവാഹത്തിലേക്ക് എത്തില്ലെന്ന് തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നന്നായി അറിയാമെന്നുമാണ് ജാസ്മിന്‍ അന്ന് പറഞ്ഞത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഞ്ചു കുഞ്ഞിനു നേരെ ക്രൂരത : ശിരു ക്ഷേമ സമിതിയിലെ മൂന്നു ആയമാർ അറസ്റ്റിൽ

ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ വരുന്നുണ്ടോ?, ശ്രദ്ധ വേണം തട്ടിപ്പാകാൻ സാധ്യത അധികം

പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു,നാളെ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടില്ല

വിസ തട്ടിപ്പ് കേസിൽ 14 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments