Webdunia - Bharat's app for daily news and videos

Install App

പ്രണയത്തിന്റെ നൂറ് ദിനങ്ങൾ; ആരാധകർ കാത്തിരിക്കുന്ന പേളി-ശ്രീനിഷ് വിവാഹം ഉടൻ?

പ്രണയത്തിന്റെ നൂറ് ദിനങ്ങൾ; ആരാധകർ കാത്തിരിക്കുന്ന പേളി-ശ്രീനിഷ് വിവാഹം ഉടൻ?

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (10:33 IST)
മലയാളം ബിഗ് ബോസിൽ അവസാന നിമിഷം വരെ ചർച്ചാ വിഷയമായിരുന്നു പേളീ-ശ്രീനിഷ് പ്രണയം. ആദ്യം മുതൽ തന്നെ നിരവധിപേർ ബിഗ് ബോസ് ഹൗസിൽ നിന്ന് തന്നെ പ്രണയത്തെ എതിർത്ത് മുന്നോട്ട് വന്നിരുന്നു. എന്നാൽ ഇരുവരും മനസ്സ് തുറന്നപ്പോൾ എല്ലാവരും പിന്തുണ നൽകുകയും ചെയ്‌തു.
 
ഇതിനിടയ്‌ക്ക് പേളി തേപ്പാണെന്ന് പറഞ്ഞ് പുകിലുകൾ വേറെയും. ബിഗ് ബോസ് ഹൗസിലും അതുപോലെ തന്നെ പുറത്ത് പ്രേക്ഷകർക്കിടയിലും ഈ 'തേപ്പ്' ഒരു ചർച്ചാ വിഷയമായിരുന്നു. എന്നാൽ ഇന്നലെ നടന്ന ഫൈനലിലും മോഹൻലാൽ ഈ വിഷയം എടുത്തിട്ടു. ശ്രീനിഷ് പുറത്തുവന്നപ്പോൾ ഭാവി പരിപാടികൾ ചോദിക്കുകയും ചെയ്‌തു. പേളിയുടെ വീട്ടിൽ പോയി സംസാരിക്കണമെന്ന് ശ്രീനിഷ് പറയുകയും ചെയ്‌തു. ഇവർ സീരിയസ് ആണെന്ന് എല്ലാവർക്കും തോന്നിയ നിമിഷങ്ങൾ.
 
ബിഗ് ബോസ്‌ ഹൗസിലെ അവസാന രണ്ട് മത്സരാർത്ഥികളിൽ ഒരാളായിരുന്നു പേളി മാണി. ഒരുപാട് ആരാധകർ ഉള്ള പേളി ഫസ്‌റ്റ് റണ്ണറപ്പറായി ഹൗസിലെ താരമായപ്പോൾ സാബു മോൻ വിന്നറാകുകയും ചെയ്‌തു. ശ്രീനിഷും പേളിയും പരസ്‌പരം തെറ്റിപ്പിരിഞ്ഞിരുന്നെങ്കിലും പിന്നീടും പണ്ടത്തേതിലും സ്‌ട്രോങ്ങയി തിരിച്ചുവരികയായിരുന്നു. 100 ദിവസത്തെ പ്രണയത്തിന് ശേഷം ഇനി ഇവരുടെ വിവാഹത്തിനായാണ് ആരാധകർ കാത്തിരിക്കുന്നത്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ പേളി ഫേസ്‌ബുക്ക് ലൈവിൽ വരികയും ശ്രീനിഷിനെ ഇഷ്‌ടമണെന്നും പറയുകയും ഉണ്ടായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments