Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിയാസിന് വോട്ട് ചോദിച്ച് മെഗാ ക്യാംപെയ്‌നിങ്; ബിഗ് ബോസ് കൊട്ടിക്കലാശത്തിലേക്ക്

Campaigning for Riyas Salim Bigg Boss Malayalam റിയാസിന് വോട്ട് ചോദിച്ച് മെഗാ ക്യാംപെയ്‌നിങ്; ബിഗ് ബോസ് കൊട്ടിക്കലാശത്തിലേക്ക്
, വെള്ളി, 1 ജൂലൈ 2022 (13:31 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 4 കൊട്ടിക്കലാശത്തിലേക്ക്. ജൂലൈ മൂന്ന് ഞായറാഴ്ചയാണ് ഗ്രാന്റ് ഫിനാലെ. ആറ് മത്സരാര്‍ഥികളാണ് വിന്നറാകാന്‍ ഏറ്റുമുട്ടുന്നത്. ഇതില്‍ തന്നെ റിയാസ് സലിം, ദില്‍ഷ പ്രസന്നന്‍, മുഹമ്മദ് ദിലിജന്റ് ബ്ലെസ്‌ലി എന്നിവരാണ് കിരീട നേട്ടത്തിലേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മൂന്ന് മത്സരാര്‍ഥികള്‍. 
 
റിയാസ് സലിമിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വന്‍ ക്യാംപെയ്‌നിങ്ങാണ് നടക്കുന്നത്. 'വോട്ട് 4 റിയാസ്' എന്ന ചലഞ്ചിന് വന്‍ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് റിയാസിനെ അനുകൂലിക്കുന്നവര്‍ പരമാവധി വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്യാംപെയ്‌നിങ് തുടങ്ങിയത്. ബിഗ് ബോസ് ഷോ കാണാത്തവര്‍ക്കിടയില്‍ പോലും റിയാസിനെ കുറിച്ച് സംസാരിച്ച് വോട്ട് ഉറപ്പിക്കുകയാണ് ഇവര്‍ ഈ ക്യാംപെയ്‌നിലൂടെ ചെയ്യുന്നത്. മുന്‍ ആഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി റിയാസിന്റെ വോട്ട് വിഹിതം വര്‍ധിച്ചതായി ബിഗ് ബോസുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ ക്യാംപെയ്‌നിങ് ഫലം കണ്ടു എന്നാണ് റിയാസ് ആര്‍മിയുടെ പ്രതികരണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഗ് ബോസ് വീട്ടിലെ വിജയി ഈ വ്യക്തിയാണ്; ഒടുവില്‍ ആരാധകര്‍ കാത്തിരിക്കുന്ന ആ പേര് പുറത്ത് !