Publish Date: Fri, 27 Aug 2021 (09:17 IST)
Updated Date: Fri, 27 Aug 2021 (09:21 IST)
നടി ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയാകുന്നു. 'സ്വന്തം സുജാത' എന്ന ടെലിവിഷന്‍ പരമ്പരയിലെ സഹതാരം ടോഷ് ക്രിസ്റ്റിയാണ് വരന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി ഇക്കാര്യമറിയിച്ചത്.തന്റെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് ഇവിടെ അന്ത്യമാവുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ്.
'അതെ, ഇതാണ് ഞങ്ങള്‍ പറഞ്ഞത്. ഞങ്ങളുടെ കുടുംബങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഒരു പുതിയ യാത്ര ആരംഭിക്കുമ്പോള്‍, ഞങ്ങളുടെ സന്തോഷത്തില്‍ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളെയും പങ്കാളികളാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു.
എന്റെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് ഇവിടെ അവസാനമാവുന്നു. ഞങ്ങളെ അനുഗ്രഹിക്കുക. പ്രാര്‍ഥനകളില്‍ ഓര്‍ക്കുക. വഴിയേ എല്ലാം അറിയിക്കാം'-ചന്ദ്ര കുറിച്ചു.ടോഷ് ക്രിസ്റ്റിയെ ടാഗ് ചെയ്തുകൊണ്ട് ഇരുവരുടെയും കൈകള്‍ ചേര്‍ത്ത് കൊണ്ടുള്ള ഒരു ചിത്രവും പങ്കുവെച്ചു.