Webdunia - Bharat's app for daily news and videos

Install App

പല സുഹൃത്തുക്കളുമായി പ്രണയത്തിലായി, വിവാഹത്തോട് അടുക്കുമ്പോള്‍ നടക്കില്ല; ഒടുവില്‍ 38-ാം വയസ്സില്‍ വിവാഹം, കാമുകനെ വെളിപ്പെടുത്തി ചന്ദ്ര ലക്ഷ്മണ്‍

കെ ആര്‍ അനൂപ്
വെള്ളി, 27 ഓഗസ്റ്റ് 2021 (10:31 IST)
2002ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം സ്റ്റോപ്പ് വയലന്‍സ് എന്ന സിനിമയിലൂടെയാണ് നടി ചന്ദ്ര ലക്ഷ്മണ്‍ അഭിനയജീവിതം തുടങ്ങുന്നത്. സിനിമയ്ക്കപ്പുറം ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചപ്പോഴാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം തിരുവനന്തപുരത്താണ് ജനിച്ചത്. 38 വയസ്സ് കഴിഞ്ഞിട്ടും നടി ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല.
 
മലയാളത്തിനു പുറമെ തമിഴിലും നടി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കടമറ്റത്ത് കത്തനാര്‍, അലകള്‍, മേഘം തുടങ്ങി എത്രയെത്രയോ സീരിയലുകള്‍ താരം വേഷമിട്ടു. 2002 മുതല്‍ മുതല്‍ 2010 വരെയുള്ള കാലയളവിലാണ് ചന്ദ്രയെ സിനിമകള്‍ കണ്ടത്. തന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നോട് പ്രണയത്തിലാകുകയും പിന്നീട് വിവാഹത്തോടെ അടുക്കുമ്പോള്‍ നടക്കാതെ പോവുകയും ചെയ്തിട്ടുണ്ടെന്ന് നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 38-ാം വയസ്സില്‍ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ് ചന്ദ്ര.
 
ജനപ്രിയ ടെലിവിഷന്‍ സീരിയലായ സ്വന്തം സുജാതയിലെ സഹതാരം ടോഷ് ക്രിസ്റ്റിയാണ് വരന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി ഇക്കാര്യമറിയിച്ചത്. 2016ന് ശേഷം സീരിയലുകളില്‍ നിന്ന് നടി ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് തിരിച്ചു വരവ് നടത്തിയത് സ്വന്തം സുജാതയിലൂടെയാണ്.
 
തന്റെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് ഇവിടെ അന്ത്യമാവുകയാണെന്ന് പറഞ്ഞുകൊണ്ടാണ് വിവാഹത്തെക്കുറിച്ച് നടി മനസ്സ് തുറന്നത്.
 
'അതെ, ഇതാണ് ഞങ്ങള്‍ പറഞ്ഞത്. ഞങ്ങളുടെ കുടുംബങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഒരു പുതിയ യാത്ര ആരംഭിക്കുമ്പോള്‍, ഞങ്ങളുടെ സന്തോഷത്തില്‍ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളെയും പങ്കാളികളാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. എന്റെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് ഇവിടെ അവസാനമാവുന്നു. ഞങ്ങളെ അനുഗ്രഹിക്കുക. പ്രാര്‍ഥനകളില്‍ ഓര്‍ക്കുക. വഴിയേ എല്ലാം അറിയിക്കാം'-ചന്ദ്ര കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

ഉത്ര കൊലക്കേസ്; ജയിലിനകത്തും തട്ടിപ്പുമായി സൂരജ്, കൈയ്യോടെ പൊക്കി കേസ് എടുത്ത് പോലീസ്

അടുത്ത ലേഖനം
Show comments