'ലെച്ചുവാകാൻ ഇനി സീരിയലിൽ ഇല്ല'; കാരണം തുറന്നു പറഞ്ഞ് ജൂഹി

ലെച്ചുവിന്റെ കല്ല്യാണത്തോടെ ജൂഹിയെ സീരിയലില്‍ നിന്ന് പുറത്ത് പോയതാണെന്നും അതല്ല തീരികെ വരുമെന്നുമെല്ലാം ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

തുമ്പി ഏബ്രഹാം
തിങ്കള്‍, 3 ഫെബ്രുവരി 2020 (13:15 IST)
ഫളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയലിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സീരിയലിലെ കഥാപാത്രമായിരുന്ന ‘ലെച്ചു’വിന്റെ കല്ല്യാണം പ്രേക്ഷകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. ജൂഹി രുസ്തഗിയായിരുന്നു സീരിയലിലെ ലെച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
 
ലെച്ചുവിന്റെ കല്ല്യാണത്തോടെ ജൂഹിയെ സീരിയലില്‍ നിന്ന് പുറത്ത് പോയതാണെന്നും അതല്ല തീരികെ വരുമെന്നുമെല്ലാം ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ താന്‍ ഇനി ഉപ്പും മുളകിലും ഇനി ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഹി തന്നെ.യൂട്യൂബ് ചാനലിലൂടെയായിരുന്നു ജൂഹിയുടെ വെളിപ്പെടുത്തല്‍. ‘ഉപ്പും മുളകി’ലേക്ക് തിരിച്ച് ഇനിയില്ല. കാരണം വേറൊന്നുമല്ല. ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠനം നല്ല രീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിപ്പ് ഉഴപ്പിയപ്പോള്‍ പപ്പയുടെ കുടുംബത്തില്‍ നിന്ന് നല്ല രീതിയില്‍ സമ്മര്‍ദ്ദമുണ്ടായെന്നും അതുകൊണ്ടാണ് പിന്മാറുന്നതെന്നുമാണ് ജൂഹി പറഞ്ഞത്.
 
സിനിമയില്‍ നല്ല അവസരം കിട്ടിയില്‍ അഭിനയിക്കുമെന്നും ജൂഹി പറഞ്ഞു. അഭിനയം പോലെ തന്നെ യാത്രകള്‍ ചെയ്യാനും ഇഷ്ടമാണ്. വ്യത്യസ്തമായ സ്ഥലങ്ങളിലേക്കുള്ള യാത്രകളുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിന് പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങിയെന്നും ‘ലെച്ചു’ വിന് നല്‍കിയ പിന്തുണ ഇനിയും ഉണ്ടാവണമെന്നും ജൂഹി പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments