Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാനാണ് ബിഗ് ബോസില്‍ വിന്നര്‍ ആകേണ്ടിയിരുന്നത്: ലക്ഷ്മിപ്രിയ

Lakshmipriya about Bigg Boss Malayalam ഞാനാണ് ബിഗ് ബോസില്‍ വിന്നര്‍ ആകേണ്ടിയിരുന്നത്: ലക്ഷ്മിപ്രിയ
, ചൊവ്വ, 5 ജൂലൈ 2022 (10:23 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ താനാണ് വിന്നര്‍ ആകേണ്ടിയിരുന്നതെന്ന് നടി ലക്ഷ്മിപ്രിയ. നാലാം സ്ഥാനം കരസ്ഥമാക്കിയാണ് ബിഗ് ബോസ് വീട്ടില്‍ നിന്ന് ലക്ഷ്മിപ്രിയ പടിയിറങ്ങിയത്. എന്നാല്‍, പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ കാണുമ്പോള്‍ താനാണ് വിജയിക്കേണ്ടിയിരുന്നതെന്ന് തോന്നുന്നു എന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. ബിഗ് ബോസ് ഷോ കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു താരം. 
 
' എനിക്ക് പിആര്‍ വര്‍ക്കൊന്നും ഉണ്ടായിരുന്നില്ല. പ്രേക്ഷകരുടെ പിന്തുണ കൊണ്ട് മാത്രമാണ് ഫൈനല്‍ ഫോറില്‍ എത്തിയത്. അതിനെ ഒന്നാം സമ്മാനമായി കരുതുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ബിഗ് ബോസില്‍ മത്സരിക്കാന്‍ പോയത് ലക്ഷ്മിപ്രിയ ആയാണ്. തിരിച്ചുവരുമ്പോള്‍ എല്‍പി ആയി. എല്ലാവരുടേയും കമന്റ്‌സ് ഒക്കെ വായിക്കുമ്പോള്‍ ഞാനായിരുന്നു വിന്നര്‍ ആകേണ്ടിയിരുന്നതെന്ന് എനിക്ക് തോന്നുന്നു. അങ്ങനെയാണ് പലരുടേയും അഭിപ്രായം,' ലക്ഷ്മിപ്രിയ പറഞ്ഞു. 
 
ദില്‍ഷ പ്രസന്നന്‍ ആണ് ബിഗ് ബോസ് സീസണ്‍ 4 വിന്നറായത്. മുഹമ്മദ് ദിലിജന്റ് ബ്ലെസ്‌ലി രണ്ടാമതും റിയാസ് സലിം മൂന്നാമതും എത്തി. 50 ലക്ഷം രൂപയാണ് ദില്‍ഷയ്ക്ക് സമ്മാനമായി കിട്ടിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കള്ളന്‍ മാധവനും കോണ്‍സ്റ്റബിള്‍ അച്യുതന്‍ നമ്പൂതിരിയും നടന്ന് വരുന്ന സീനാണ് ചിത്രീകരിക്കുന്നത്,മീശ മാധവന്റെ പിന്നിലെ കഥ, സംവിധായകന്‍ സലാം ബാപ്പുവിന്റെ കുറിപ്പ്