Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇത്തിരി ഇല്ലാത്ത പൊടി കൊച്ചിനോട് അട്രാക്ഷനോ! ഫുക്രു മകനെ പോലെ'; സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെ ഉള്ളതെന്നും മഞ്ജുവിന്റെ ചോദ്യം

Manju Pathrose
, വ്യാഴം, 1 ജൂലൈ 2021 (21:00 IST)
തനിക്ക് മകനെ പോലെയും നല്ലൊരു സുഹൃത്തും ആണ് ഫുക്രുവെന്ന് നടി മഞ്ജു പത്രോസ്. ബിഗ് ബോസ് സീസണ്‍ 2 ലെ മത്സരാര്‍ഥികളാണ് ഫുക്രുവും മഞ്ജുവും. ബിഗ് ബോസിന് ശേഷവും ഇരുവരും നല്ല സൗഹൃദത്തിലാണ്. എന്നാല്‍, മഞ്ജുവിന്റെയും ഫുക്രുവിന്റെയും സൗഹൃദത്തെ മോശമായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രതികരണങ്ങള്‍ വന്നിരുന്നു. ഇതിനെതിരെ ശക്തമായി സംസാരിക്കുകയാണ് മഞ്ജു പത്രോസ്. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിന്റെ പ്രതികരണം. 
 
മകനെ പോലെയാണ് ഫുക്രുവിനെ കണ്ടത്. അങ്ങനെയൊരു കുട്ടിയുമായി ചേര്‍ത്തുവച്ച് ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടായപ്പോള്‍ വലിയ വേദന തോന്നിയെന്ന് മഞ്ജു പറയുന്നു. ആളുകള്‍ക്കിടയില്‍ അത്ര അരാജകത്വമാണ് നിലനില്‍ക്കുന്നതെന്ന് മഞ്ജു വിമര്‍ശിച്ചു. ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെ ഉള്ളതെന്നും മഞ്ജു ചോദിച്ചു. 
 
'എനിക്കങ്ങനൊരു അട്രാക്ഷന്‍ തോന്നിയാല്‍ തന്നെ അത് ഇത്തിരി ഇല്ലാത്ത പൊടി കൊച്ചിനോട് ആവുമോ? അവന് പത്ത് ഇരുപത്തിമൂന്ന് വയസേ ഉള്ളു. എനിക്ക് മുപ്പത്തിയൊന്‍പത് വയസായി. എന്റെ പ്രായത്തിലുള്ള പ്രദീപേട്ടനുണ്ട്, ഷാജി ചേട്ടനുണ്ട്, അവരോടൊന്നും തോന്നാത്ത എന്ത് അട്രാക്ഷനാണ് എനിക്ക് ആ കൊച്ചിനോട് തോന്നാനുള്ളത്?,' ഫുക്രുവുമായി ബന്ധപ്പെടുത്തിയുള്ള മോശം കമന്റുകള്‍ക്ക് മറുപടിയായി മഞ്ജു ചോദിച്ചു. 
 
മകന്‍ ബെര്‍ണാച്ചനെയാണ് ബിഗ് ബോസില്‍ എത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത്. ബിഗ് ബോസ് ഹൗസിനുള്ളില്‍ കയറിയപ്പോള്‍ ബെര്‍ണാച്ചനെ കാണാതെ ഇരിക്കാന്‍ പറ്റില്ല എന്നായി. ബെര്‍ണാച്ചനെ മിസ് ചെയ്യുന്ന പിരിമുറുക്കത്തില്‍ ഇരിക്കുന്ന സമയത്താണ് ഫുക്രു അവിടെ ഓടിചാടി നടക്കുന്നത്. ഫുക്രുവിന്റെ പ്രവര്‍ത്തികള്‍ കണ്ടപ്പോള്‍ മകനുമായി റിലേറ്റ് ചെയ്യാന്‍ സാധിച്ചു. ബെര്‍ണാച്ചനെ പോലെ ഫുക്രു  എന്റെ പാത്രത്തില്‍ നിന്ന് മുട്ട എടുത്ത് കൊണ്ട് പോവും, പപ്പടം കട്ടെടുക്കും. അതൊക്കെ ആയപ്പോള്‍ പെട്ടെന്ന് മകനെ മിസ് ചെയ്യുന്നത് മാറും. ഫുക്രുവുമായുള്ളത് വല്ലാത്തൊരു സ്‌നേഹബന്ധമായിരുന്നെന്നും മഞ്ജു പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന്റെ ടീഷര്‍ട്ടിന്റെ വില വെറും 50,000 രൂപ ! കണ്ണുതള്ളി ആരാധകര്‍