Publish Date: Tue, 06 Jul 2021 (17:05 IST)
Updated Date: Tue, 06 Jul 2021 (17:15 IST)
സീരിയില്‍ താരങ്ങളായ മൃദുല വിജയ്യും യുവ കൃഷ്ണയും ജൂലൈ 8ന് വിവാഹിതരാകും. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി നടത്തിയ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.തിരുവനന്തപുരത്തുവച്ചാണ് വിവാഹം.
കോവിഡ് കാലമായതിനാല്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് ചുരുങ്ങിയ ആളുകള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളു.സുഹൃത്തുക്കളെ എല്ലാവരെയും പങ്കെടുപ്പിക്കാനാവില്ലെന്ന വിഷമത്തിലാണ് താരങ്ങള്‍.
2020 ഡിസംബര്‍ 23ന് ആയിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്. പ്രണയ വിവാഹമല്ലെന്നും തന്റെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നതെന്നും മൃദുല പറഞ്ഞിരുന്നു.