Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെലിവിഷനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ശിവനും അഞ്ജലിയും സൂപ്പര്‍ഹിറ്റ്; സാന്ത്വനം വീട്ടിലെ വിശേഷങ്ങള്‍

ടെലിവിഷനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ശിവനും അഞ്ജലിയും സൂപ്പര്‍ഹിറ്റ്; സാന്ത്വനം വീട്ടിലെ വിശേഷങ്ങള്‍
, വെള്ളി, 23 ഏപ്രില്‍ 2021 (16:34 IST)
സജിന്‍, ഗോപിക അനില്‍ എന്നൊന്നും പറഞ്ഞാല്‍ ആരും അറിയണമെന്നില്ല. എന്നാല്‍, സാന്ത്വനം വീട്ടിലെ ശിവനും അഞ്ജലിയും എന്നു പറഞ്ഞാല്‍ കുടുംബ പ്രേക്ഷകരുടെ മനസ് നിറയും. അത്രയേറെ ആരാധകരാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം പരമ്പരയ്ക്കുള്ളത്. 
webdunia
 
സാന്ത്വനം വീട്ടിലെ ശിവനും ഭാര്യ അഞ്ജലിയും ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. ഇരുവരുടെയും ഇണക്കങ്ങളും പിണക്കങ്ങളും കുടുംബപ്രേക്ഷകര്‍ തങ്ങളുടെ സ്വന്തം എന്നവിധമാണ് ഏറ്റെടുക്കുന്നത്. 
webdunia
 
ശിവനും അഞ്ജലിക്കും കുടുംബ പ്രേക്ഷകരുടെ പന്തുണ മാത്രമല്ല ഉള്ളത്. സോഷ്യല്‍ മീഡിയയിലും ഇവര്‍ തന്നെയാണ് സൂപ്പര്‍ഹിറ്റ്. അത്രയേറെ ആരാധകരാണ് ഇവര്‍ക്കുള്ളത്. ഇന്‍സ്‌ററഗ്രാമില്‍ ഇരുവരുടെയും ഫാന്‍സ് പേജ് മാത്രം നൂറുകണക്കിനുണ്ട്. 'ശിവാഞ്ജലി' എന്ന പേരില്‍ ആരാധകര്‍ തുടങ്ങിയിരിക്കുന്ന ഫാന്‍സ് പേജില്‍ നിരവധി ഫോളോവേഴ്‌സും ഉണ്ട്. 
webdunia
 
നടന്‍ സജിന്‍ ആണ് സാന്ത്വനത്തില്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സജിന്റെ ആദ്യ സീരിയലാണ് സാന്ത്വനം. സിനിമയില്‍ ബാലതാരമായി എത്തിയ ഗോപിക അനിലാണ് അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പിളി ആദ്യം വിവാഹം കഴിക്കേണ്ടിയിരുന്നത് മറ്റൊരാളെ: ആദിത്യന്‍