Webdunia - Bharat's app for daily news and videos

Install App

'കപ്പേള' ഉടന്‍ ടിവിയിൽ, സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റിന് !

കെ ആര്‍ അനൂപ്
ശനി, 25 ജൂലൈ 2020 (16:07 IST)
ഈ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നാണ് കപ്പേള. മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്ത കപ്പേളയ്ക്ക് രാജ്യമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർക്ക് ഇടയിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം മിനിസ്ക്രീൻ പ്രേക്ഷകർക്ക് അരികിലേക്ക് എത്തുകയാണ്. ഓണത്തിന് കപ്പേള ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും. ചിത്രത്തിൻറെ നിർമ്മാതാവ് വിഷ്ണു വേണുവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
 
കപ്പേളയുടെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കിയെന്നും ഓണച്ചിത്രമായാണ് സിനിമ മിനിസ്ക്രീനിൽ എത്തുകയെന്നും വിഷ്ണു ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
 
ഒരു പെൺകുട്ടി ഒരു പ്രത്യേക സാഹചര്യത്തിൽ ഒരിടത്ത് കുടുങ്ങി പോകുകയും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. മനുഷ്യന്റെ മുന്‍ധാരണകൾ എങ്ങനെ തെറ്റായി പോകാമെന്നും കൂടി സിനിമ പറയാൻ ശ്രമിക്കുന്നു. ചിത്രത്തിൽ അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. കപ്പേള ഉടൻ തന്നെ മറ്റു ഭാഷകളിലും റീമേക്ക് ചെയ്യും. ചിത്രത്തിൻറെ തെലുങ്ക് പതിപ്പ് നിർമ്മിക്കാനുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത് സിതാര എന്റർടൈൻമെന്റ്സ് ആണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

അടുത്ത ലേഖനം
Show comments