Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഷ്യാനെറ്റ് മൂവീസ് വരുന്നു, ആദ്യപടം - സ്പാനിഷ് മസാല!

ഏഷ്യാനെറ്റ് മൂവീസ്
, വ്യാഴം, 12 ജൂലൈ 2012 (16:43 IST)
PRO
ഏഷ്യാനെറ്റിന്‍റെ 24 മണിക്കൂര്‍ സിനിമാ ചാനല്‍ ആരംഭിക്കുകയാണ്. ജൂലൈ 15 മുതല്‍ ചാനല്‍ സം‌പ്രേക്ഷണം തുടങ്ങും. ലാല്‍ ജോസ് സംവിധാനം ചെയ്ത സ്പാനിഷ് മസാലയാണ് ഏഷ്യാനെറ്റ് മൂവീസ് ആദ്യം സം‌പ്രേക്ഷണം ചെയ്യുന്ന ചിത്രം. ദിലീപ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ നായകന്‍‌മാരായ സ്പാനിഷ് മസാലയുടെ ആദ്യ ചാനല്‍ സം‌പ്രേക്ഷണമാണ് ഇത്.

ഏറ്റവും പുതിയ സിനിമകള്‍, സൂപ്പര്‍ഹിറ്റ് സിനിമകള്‍, പ്രേക്ഷകര്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന എവര്‍ഗ്രീന്‍ സിനിമകള്‍ എന്നിങ്ങനെയാണ് ഏഷ്യാനെറ്റ് മൂവീസില്‍ സിനിമകളെ തരംതിരിച്ചിരിക്കുന്നത്. മലയാളചിത്രങ്ങള്‍ക്ക് പുറമേ തമിഴ്, ഹിന്ദി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും ചാനലില്‍ പ്രദര്‍ശിപ്പിക്കും.

സിനിമകള്‍ മാത്രമല്ല ഏഷ്യാനെറ്റ് മൂവീസിലുള്ളത്. അഭിമുഖങ്ങള്‍, സിനിമാ സംബന്ധിയായ പരിപാടികള്‍ എന്നിവയും ഈ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നതാണ്.

Share this Story:

Follow Webdunia malayalam