Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒക്‍ടോബര്‍ 4ന് ‘ബാഹുബലി’ ടിവിയില്‍ !

ബാഹുബലി
, ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (18:10 IST)
ഇന്ത്യന്‍ സിനിമയിലെ വിസ്മയചിത്രം ‘ബാഹുബലി’ ഒക്ടോബര്‍ നാലിന് ടിവിയില്‍. ആദ്യമായി ഈ ചിത്രം സം‌പ്രേക്ഷണം ചെയ്യുന്നത് മലയാളത്തിലാണെന്നതും ശ്രദ്ധേയം. മഴവില്‍ മനോരമയിലാണ് ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് ബാഹുബലിയുടെ മലയാളം പതിപ്പ് സം‌പ്രേക്ഷണം ചെയ്യുന്നത്.
 
ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ സാറ്റലൈറ്റ് അവകാശം എത്ര കോടി രൂപയ്ക്കാണ് മഴവില്‍ മനോരമ സ്വന്തമാക്കിയത് എന്നത് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
 
സെപ്റ്റംബര്‍ 24ന് ബാഹുബലിയുടെ വി‌സിഡി, ഡി‌വിഡി, ബ്ലൂറേ പതിപ്പുകള്‍ മനോരമ മ്യൂസിക് പുറത്തിറക്കിയിരുന്നു.
 
അതേസമയം, തെലുങ്ക് ചാനലായ മാ ടിവി ഒക്ടോബര്‍ 25ന് ബാഹുബലിയുടെ തെലുങ്ക് പതിപ്പ് സം‌പ്രേക്ഷണം ചെയ്യുന്നുണ്ട്. 25 കോടി രൂപയ്ക്കാണ് മാ ടിവി ബാഹുബലിയുടെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത്.

Share this Story:

Follow Webdunia malayalam