തിയേറ്ററിലെത്തിയിട്ട് ദിവസങ്ങള്‍ മാത്രം, കോടികള്‍ നേടി റെക്കോര്‍ഡ് കളക്ഷനുമായി കുതിക്കുന്ന മോഹന്‍ലാല്‍ ചിത്രം 23ന് ടിവിയില്‍ !
തിയേറ്ററിലെത്തിയിട്ട് ദിവസങ്ങള്‍ മാത്രം, മോഹന്‍ലാലിന്‍റെ മെഗാഹിറ്റ് സിനിമ ടിവിയില്‍ !
മോഹന്‍ലാലിന്‍റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ മെഗാഹിറ്റായ ‘ജനതാ ഗാരേജ്’ ദീപാവലിക്ക് ടി വി ചാനലില്‍ പ്രദര്‍ശിപ്പിക്കും. മാ ടിവിയാണ് ഈ സിനിമ സംപ്രേക്ഷണം ചെയ്യുന്നത്.
ഒക്ടോബര്‍ 23ന് വൈകിട്ട് 5.30നാണ് ജനതാ ഗാരേജിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍. ചിത്രം തിയേറ്ററുകളിലെത്തിയിട്ട് 50 ദിവസം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇപ്പോഴും കോടികള്‍ വാരി കുതിക്കുന്ന ജനതാ ഗാരേജ് ഇതുവരെ നേടീയത് 150 കോടിയോളം രൂപയാണ്.
കൊരട്ടാല ശിവ സംവിധാനം ചെയ്ത ഈ ചിത്രം ഇത്രയും വേഗത്തില്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നതിനോട് മോഹന്‍ലാലിന്‍റെയും ജൂനിയര്‍ എന്‍ ടി ആറിന്‍റെയും ആരാധകര്‍ക്ക് എതിര്‍പ്പുണ്ട്.
മാ ടിവിക്ക് 12.59 കോടി രൂപയ്ക്കാണ് ജനതാ ഗാരേജിന്‍റെ സാറ്റലൈറ്റ് അവകാരം വിറ്റിരിക്കുന്നത്.