Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി സി ജോര്‍ജ് അഭിനയിക്കുന്ന സീരിയല്‍ ബഹിഷ്കരിക്കുമെന്ന് ആത്മ

പി സി ജോര്ജ്
തിരുവനന്തപുരം , ശനി, 1 ജൂണ്‍ 2013 (15:56 IST)
PRO
PRO
സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജും സീരിയല്‍ താരങ്ങളും കൊമ്പുകോര്‍ക്കുന്നു. ജോര്‍ജ് സീരിയലില്‍ അഭിനയിക്കുന്നതിനെതിരെയാണ് സീരിയല്‍ താരങ്ങളുടെ സംഘടയായ ആത്മ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സുജിത് സുന്ദര്‍ സംവിധാനം ചെയ്യുന്ന ‘കസ്തൂരിമാന്‍‘ എന്ന സീരിയലിലാണ് ജോര്‍ജ് അഭിനയിക്കുന്നത്. അദ്ദേഹം അഭിനയിക്കുന്ന സീരിയലുമായി സഹകരിക്കില്ലെന്ന് സീരിയല്‍ താരങ്ങള്‍ അറിയിച്ചു.

മുന്‍ മന്ത്രി കെബി ഗണേഷ് കുമാറിനെതിരെയും ചലച്ചിത്ര-സീരിയല്‍ പ്രവര്‍ത്തകര്‍ക്കെതിരെയും ജോര്‍ജ് നടത്തിയ പ്രസ്താവകള്‍ ചൂണ്ടിക്കാട്ടിയാണ് ആത്മയുടെ പ്രതിഷേധം. ജോര്‍ജ് ഉണ്ടെങ്കില്‍ ഈ സീ‍രിയലില്‍ അഭിനയിക്കില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു.

സീരിയല്‍ താരങ്ങള്‍ തന്നെ ബഹിഷ്കരിച്ചാല്‍ തന്റെ കഞ്ഞികുടി മുട്ടുമല്ലോയെന്ന് ജോര്‍ജ് പരിഹസിച്ചു. താന്‍ രാഷ്ട്രീയക്കാരന്‍ ആണെന്നും ആരുടേയും ചെലവില്‍ അല്ല കഴിയുന്നതെന്നും ജോര്‍ജ് പറഞ്ഞു. വാര്‍ത്താ‍സമ്മേളനത്തില്‍ സീരിയല്‍ താരങ്ങള്‍ക്ക് മറുപടി നല്‍കും എന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam