Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിപ്പോര്‍ട്ടറും ഉപേക്ഷിച്ചു, വേണു ഇനി മാതൃഭൂമിയില്‍ !

വേണു ബാലകൃഷ്ണന്
, തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2012 (18:40 IST)
PRO
റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ മാനേജിംഗ് എഡിറ്റര്‍ വേണു ബാലകൃഷ്ണന്‍ രാജിവച്ചു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മാതൃഭൂമി ചാനലില്‍ ചുമതലയേല്‍ക്കുന്നതിനുവേണ്ടിയാണ് വേണു രാജി സമര്‍പ്പിച്ചത്. വേണു ഇത് നാലാം തവണയാണ് ഒരു ചാനലില്‍ നിന്ന് രാജിവച്ച് മറ്റൊന്നിലേക്ക് ചേക്കേറുന്നത്.

എം വി നികേഷ്കുമാര്‍ നേതൃത്വം നല്‍കുന്ന റിപ്പോര്‍ട്ടര്‍ ടി വിയിലെ താരം തന്നെയായിരുന്നു വേണു ബാലകൃഷ്ണന്‍. വേണുവിന്‍റെ ‘ക്ലോസ് എന്‍‌കൌണ്ടര്‍’ എന്ന അഭിമുഖ പരിപാടിയും രാത്രി ഒമ്പതുമണിക്കുള്ള എഡിറ്റേഴ്സ് അവറും ഏറെ ജനപ്രീതി നേടിയിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്ന് ഉടനെയൊന്നും പോകില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ വേണു അപ്രതീക്ഷിതമായാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.

വേണുവിന്‍റെ ജ്യേഷ്ഠന്‍ ഉണ്ണി ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള മാതൃഭൂമി ചാനല്‍ കേരളപ്പിറവി ദിനത്തിലാണ് സം‌പ്രേക്ഷണം ആരംഭിക്കുന്നത്. മാതൃഭൂമിയില്‍ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്താ പരിപാടികളുടെ ചുമതല വേണുവിനായിരിക്കും.

ഏഷ്യാനെറ്റിലാണ് വേണു ബാലകൃഷ്ണന്‍ ചാനല്‍ ജീവിതം ആരംഭിക്കുന്നത്. അവിടെനിന്ന് മനോരമയിലേക്കും പിന്നീട് റിപ്പോര്‍ട്ടറിലേക്കും പോകുകയായിരുന്നു.

Share this Story:

Follow Webdunia malayalam