Select Your Language

Notifications

webdunia
webdunia
webdunia
webdunia

വംശീയവിദ്വേഷം? ബിബിസി വിവാദത്തില്‍

ഇന്ത്യ
ലണ്ടന്‍ , ശനി, 31 ഡിസം‌ബര്‍ 2011 (10:56 IST)
ഇന്ത്യയ്ക്കെതിരെ വംശീയവിദ്വേഷം വളര്‍ത്തുന്ന പരിപാടി സം‌പ്രേഷണം ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്ന് ബിബിസി വിവാദത്തില്‍. ബിബിസിയുടെ 'ടോപ് ഗിയര്‍‘ എന്ന പരിപാടിയുടെ ക്രിസ്മസ് പതിപ്പാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

പലവട്ടം വിവാദത്തിലായിട്ടുള്ള അവതാരകന്‍ ജെറമി ക്ളാര്‍ക്സണ്‍ ആണ് പരിപാടിയിലൂടെ ഇന്ത്യന്‍ സംസ്കാരത്തെ കളിയാക്കിയത്. ഇന്ത്യയിലെ ട്രെയിനുകള്‍, ടോയ്‌ലറ്റുകള്‍, വസ്ത്രങ്ങള്‍, ആഹാരം എന്നിവയെല്ലാം വിശദീകരിച്ചായിരുന്നു കളിയാക്കല്‍. ജെറമിക്കെതിരെ പ്രേക്ഷകര്‍ പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍.
23 പരാതികളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

സമരത്തിനിറങ്ങുന്ന പൊതുമേഖലാ ജീവനക്കാരെ അവരുടെ കുടുംബാംഗങ്ങളുടെ കണ്‍മുന്നില്‍ വടിവച്ചുകൊലപ്പെടുത്തണമെന്ന പരാമര്‍ശത്തിലൂടെ ജെറമി വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് മാപ്പ് പറയേണ്ടിയും വന്നു.

Share this Story:

Follow Webdunia malayalam